മികച്ചതും വ്യത്യസ്തവുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടനാണ് അർജുൻ അശോകൻ. ഹരിശ്രീ അശോകൻ്റെ മകൻ എന്ന നിലയിൽ നിന്നും കുറഞ്ഞ വർഷങ്ങൾകൊണ്ടു തന്നെ തന്റെ അഭിനയം കൊണ്ട് അദ്ദേഹം മലയാള സിനിമയിൽ സ്വന്തം മേൽവിലാസമുണ്ടാക്കി. വാഹനപ്രിയനായ അർജുൻ അശോകന്റെ ഗാരേജിലേക്ക് പുതുതായി എത്തിയ അതിഥിയാണ് ബിഎം‍ഡബ്ല്യു എക്സ് 5 40 ഐഎം. 1.06 കോടി എക്സ് ഷോറൂം വില വരുന്ന വാഹനം നാർഡോ ഗ്രേ നിറത്തിലാണ്. ഈ നിറത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ X5 മോഡൽ ആണ് ഇത്.

കഴിഞ്ഞ വർഷമാണ് ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ ആഡംബരവും സ്പോർട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തിയത്. വലിയ കിഡ്‌നി ഗ്രിൽ വാഹനത്തിന് വ്യത്യസ്ത രൂപം സമ്മാനിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ വൈഡ്‌സ്‌ക്രീൻ കർവ്‌ഡ് ഡിസ്‌പ്ലേ, 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റ് ബാർ, എൽഇഡി ബാക്ക്‌ലൈറ്റിംഗ്, ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റ് ഉള്ള കംഫർട്ട് സീറ്റുകൾ, ആക്ടീവ് സീറ്റ് വെൻ്റിലേഷൻ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിങ്ങനെ നിരവധി ആഢംബര സംവിധാനങ്ങൾ X5ലുണ്ട്. ആറ് എയർബാഗുകൾ, അറ്റൻ്റീവ്നസ് അസിസ്റ്റൻസ്, ഡൈനാമിക് സ്റ്റബിലിറ്റി കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മൊബിലൈസർ, ക്രാഷ് സെൻസർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ്, ലോഡ് ഫ്ലോറിന് കീഴിൽ കൊടുത്തിരിക്കുന്ന ഇൻ്റഗ്രേറ്റഡ് എമർജൻസി സ്പെയർ വീൽ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളുമുണ്ട്.

ട്വിൻപവർ ടർബോ സാങ്കേതികവിദ്യയിലെത്തുന്ന മോഡലിന് 3.0 ലിറ്റർ സിക്സ് സിലിണ്ടർ ഇൻ-ലൈൻ പെട്രോൾ എഞ്ചിനാണുള്ളത്. 381 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാം.0-100 കിലോമീറ്റർ വേഗം കൈവരിക്കാൻ വാഹനത്തിന് വെറും 5.4 സെക്കൻ്റുകൾ മതി.

വാഹനം ഏറ്റുവാങ്ങാനായി താരം കുടുംബസമേതമാണ് എത്തിയത്. ഫോക്‌സ്‌വാഗൺ വെർട്ടിസ്, മിനി കൂപ്പർ തുടങ്ങിയ ആഢംബര വാഹനങ്ങൾ നിലവിൽ അർജുൻ അശോകന്റെ കൈവശമുണ്ട്.

Malayalam actor Arjun Ashokan adds the BMW X5 40IM to his car collection. Priced at Rs 1.06 crore, the nardo gray SUV is the first of its kind in India. Discover his luxury vehicles and passion for cars.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version