മന്ദഗതിയിലായിരുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം വീണ്ടും വേഗത്തിലാകുന്നു. എച്എംടി കളമശ്ശേരിയിൽ പുതിയ കാസ്റ്റിങ് യാർഡ് സ്ഥാപിക്കുന്നതോടെയാണ് മെട്രോ നിർമാണം വേഗത്തിലാകുക. കാസ്റ്റിങ് യാർഡിന്റെ വരവോടെ രണ്ട് വർഷം കൊണ്ട് രണ്ടാം ഘട്ട മെട്രോയുടെ നിർമാണം പൂർത്തിയാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

വാഴക്കാല അടക്കമുള്ള ഇടങ്ങളിൽ മെട്രോ വികസനത്തിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടിയിരുന്നു. എന്നാൽ ഇതിനായി കെഎസ്ഇബി നിലവിൽ ആഴ്ചയിലൊരിക്കൽ മാത്രമാണ് വൈദ്യുതി നിയന്ത്രണം കൊണ്ടു വന്നത്. കെഎസ്ഇബിയുമായി സഹകരിച്ച് ഇതിനുള്ള പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്നും ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും മെട്രോ അധികൃതർ പറഞ്ഞു.

കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള നിർമാണത്തിൻ്റെ പൈലിങ് ആരംഭിച്ചു. എച്ച്എംടിയിലെ കാസ്റ്റിങ് യാർഡിൻ്റെ വികസനം പുരോഗമിക്കുകയാണ്. പില്ലറുകളുടെ നിർമാണം വേഗത്തിലാക്കാൻ ഇത് സഹായിക്കും. മെട്രൊയുടെ 60-70 ശതമാനം ഘടകം ഈ പ്രീകാസ്റ്റുകളാണ്. നിശ്ചിത സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനുള്ള മറ്റ് കാര്യങ്ങളും വേഗത്തിലാക്കുമെന്ന് മെട്രോ നിർമാണ അധികൃതർ പറഞ്ഞു.

പാലാരിവട്ടം മേൽപ്പാലത്തിന് മുകളിലൂടെ 60 മീറ്ററിൽ പ്രത്യേക സ്റ്റീൽ സ്പാൻ നിർമിക്കും. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക് വരെയുള്ള വയഡക്ട് നിർമാണത്തിന്റെ ടോപ്പോഗ്രാഫി സർവേ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ ചിലവ് 1,957.05 കോടി രൂപയാണ്. 11.17 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പിങ്ക് ലൈൻ എന്ന രണ്ടാം ഘട്ട മെട്രോയിൽ 11 സ്റ്റേഷനുകളാണ് ഉണ്ടാകുക. ജവഹർലാൽ നെഹ്‌റു (ജെഎൽഎൻ) സ്റ്റേഡിയം, പാലാരിവട്ടം ജംഗ്ഷൻ, പാലാരിവട്ടം ബൈപ്പാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗൾ, സിവിൽ സ്റ്റേഷൻ ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവടങ്ങളിലാകും രണ്ടാം ഘട്ട മെട്രോയുടെ സ്റ്റേഷനുകൾ.

കൊച്ചിൻ സെസ്,  സിവിൽ സ്റ്റേഷൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ എൻട്രി-എക്സിറ്റ് ബിൽഡിങ്ങുകളുടെ 43 ശതമാനം പ്രാരംഭ നിർമാണവും ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ 18 ശതമാനവും നിർമാണവും പൂർത്തിയായി.

ഐടി സംരംഭ കേന്ദ്രമായ ഇൻഫോപാർക്കിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാൻ സഹായിക്കുന്ന പിങ്ക് ലൈൻ പാത ഐടി നഗരമായ കൊച്ചിയുടെ വളർച്ചയ്ക്കും വികസനത്തിനും പ്രധാന ഘടകമാകും.

Get the latest updates on Kochi Metro Phase 2 construction. The project, aimed at connecting JLN Stadium to Infopark, is accelerating with a new casting yard and a 60-meter steel span over Palarivattam flyover.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version