20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രവാസി മലയാളിയെ തേടിയെത്തി ബിഗ് ടിക്കറ്റ് ഭാഗ്യ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് വീക്ക്ലി ഇ-ഡ്രോയിലാണ് എബിസൺ ജേക്കബിനെ ഭാഗ്യം തുണച്ചത്.

150000 ദിർഹം അഥവാ 35 ലക്ഷം രൂപയാണ് എബിസണെ തേടിയെത്തിയിരിക്കുന്നത്. അൽ ഐനിൽ കൺസ്ട്രക്ഷൻ ഫീൽഡ് സർവേയറായ എബിസൺ 2004 മുതൽ യുഎഇ പ്രവാസിയാണ്. കഴിഞ്ഞ 20 വർഷത്തോളമായി ബിഗ് ടിക്കറ്റ് വാങ്ങുന്ന അദ്ദേഹം മറ്റ് 11 പേർക്കൊപ്പം എടുത്ത ടിക്കറ്റിനാണ് ഇപ്പോൾ സമ്മാനം ലഭിച്ചിരിക്കുന്നത്.

204700 എന്ന നമ്പർ ടിക്കറ്റിനാണ് എബിസണെ തേടി ഭാഗ്യം എത്തിയത്. ബിഗ് ടിക്കറ്റിൽ വിജയിയായെന്ന് അറിയിച്ചുള്ള കോൾ വന്നപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. എന്നാൽ സത്യമാണെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയി-എബിസൺ പറഞ്ഞു. സമ്മാനത്തുക 12 പേരും ചേർന്ന് തുല്യമായി വീതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

After 20 years of trying, Abison Jacob, a Kerala expat in the UAE, finally won the Big Ticket weekly e-draw, bagging 150,000 dirhams (₹35 lakh) with 11 others.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version