ബിസിനസ്സ് പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ചൈനീസ് ബിസിനസുകാർക്ക് അപേക്ഷിക്കാവുന്ന eB-4 വിസ എന്ന ഇ-പ്രൊഡക്ഷൻ ഇൻവെസ്റ്റ്‌മെന്റ് ബിസിനസ് വിസ അവതരിപ്പിച്ച് ഇന്ത്യ. ഉപകരണങ്ങൾ സ്ഥാപിക്കൽ, കമ്മീഷൻ ചെയ്യൽ എന്നിവയുൾപ്പെടെയുള്ള നിർദ്ദിഷ്ട ബിസിനസ് പ്രവർത്തനങ്ങൾക്കായി രാജ്യത്തെത്തുന്ന ചൈനീസ് പൗരൻമാർക്കാണ് വിസ നൽകുക.

India eB-4 visa for Chinese nationals

ജനുവരി 1ന് അവതരിപ്പിച്ച eB-4 വിസയ്ക്ക് എംബസിയെയോ ഏജന്റുമാരെയോ സന്ദർശിക്കാതെ തന്നെ ഓൺലൈനായി അപേക്ഷിക്കാമെന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ പറയുന്നു. അപേക്ഷയ്ക്കു ശേഷം ഏകദേശം 45 മുതൽ 50 ദിവസങ്ങൾക്കുള്ളിൽ പുതിയ വിസ നൽകും. ആറ് മാസം വരെ ഇന്ത്യയിൽ തങ്ങാനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുക. ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ, ഗുണനിലവാര പരിശോധന, ഉത്പാദനം, ഐടി, ഇആർപി റാമ്പ്-അപ്പ്, പരിശീലനം, എംപാനൽ ചെയ്യുന്ന വെൻഡർമാർക്കുള്ള സപ്ലൈ ചെയിൻ വികസനം, പ്ലാന്റ് ഡിസൈൻ, സീനിയർ മാനേജ്‌മെന്റ്, എക്‌സിക്യൂട്ടീവുകൾ തുടങ്ങിയവർക്ക് വിസയ്ക്കായി അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. DPIITയുടെ NSWS പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാമെന്നും എംബസി അറിയിച്ചു.

അതേസമയം ചൈനക്കാർക്കുള്ള ബിസിനസ് വിസകൾ വേഗത്തിലാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചൈന സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയും ചൈനയും സമീപ മാസങ്ങളിൽ നിരവധി മേഖലകളിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇന്ത്യ പുതിയ വിസ അവതരിപ്പിച്ചിരിക്കുന്നത്. 

India introduces the eB-4 e-Business visa for Chinese professionals. Apply online for production, installation, and investment activities with a 6-month stay period.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version