ദുബായ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇടമാണ് ദുബായ് ഫൗണ്ടെയ്ൻ. ഏപ്രിലിൽ ദുബായ് ഫൗണ്ടെയ്ൻ താൽക്കാലികമായി അടച്ചിരുന്നു. അഞ്ച് മാസത്തെ നവീകരണ പ്രവർത്തനങ്ങൾക്കായാണ് ഫൗണ്ടെയ്ൻ അടച്ചത്. ഇപ്പോൾ ദുബായ് ഫൗണ്ടെയ്ൻ നവീകരണവുമായി ബന്ധപ്പെട്ട് നിർമാതാക്കളായ ഇമാർ ഗ്രൂപ്പ് ഷെയർ ചെയ്ത ബിഹൈൻഡ് ദ സീൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

പുതിയ ടൈലുകൾ പാകുന്നതു മുതൽ വാട്ടർ ക്ലീനിങ് റോബോട്ടുകൾ വരെ അടങ്ങുന്ന വീഡിയോയാണ് ഇമാർ ഷെയർ ചെയ്തത്. പുതിയ ഫ്ലോറാണ് ഏറ്റവും പ്രധാന മാറ്റം. ഫ്യൂച്ചറിസ്റ്റിക് സിറ്റിക്ക് സമാനമായാണ് പുതിയ നവീകരണമെന്നും ഇനിയും പുതിയ കാഴ്ചകൾ ഒരുക്കാൻ ഇമാറിനു സാധിക്കട്ടെ എന്നുമെല്ലാം നിരവധി അഭിനന്ദന സന്ദേശങ്ങളാണ് നെറ്റിസൺസ് വീഡിയോയ്ക്കു താഴേ കുറിക്കുന്നത്.

ഫൗണ്ടെയ്ൻ നവീകരണം പൂർത്തിയാക്കുന്നതു വരെ വലിയ സ്ക്രീനിൽ ഫൗണ്ടെയ്ൻ ദൃശ്യങ്ങൾ പ്ലേ ചെയ്യുന്ന സംവിധാനവും കൊണ്ടുവന്നിട്ടുണ്ട്. ഫൗണ്ടെയ്ൻ നേരിട്ടു കണ്ട അതേ അനുഭൂതിയാണ് ഇത് നൽകുന്നതെന്ന് സന്ദർശകർ പറയുന്നു

The Dubai Fountain is undergoing a five-month renovation, featuring a new waterproof floor, advanced tech, and robotic cleaning. Discover behind-the-scenes details and what to expect.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version