പുതിയ ലോഗോ പുറത്തിറക്കി ബിഎസ്എൻഎൽ. പഴയ ലോഗോയിൽ നിന്നും ഏതാനും വ്യത്യാസങ്ങളുമായാണ് പുതിയ ലോഗോ. ഓറഞ്ച് നിറത്തിലുള്ള പുതിയ ലോഗോയിൽ ‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാഗ്ലൈനിനു പകരം ‘കണക്ടിങ് ഭാരത്’ എന്നാണുള്ളത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പുതിയ ലോഗോ പുറത്തിറക്കിയത്. രാജ്യവ്യാപകമായി 4ജി നെറ്റ്വർക്ക് ലോഞ്ചിന് മുന്നോടിയായുള്ള നിരവധി പദ്ധതികളും മന്ത്രി പരിചയപ്പെടുത്തി.
എയർടെൽ, ജിയോ, വിഐ തുടങ്ങിയ മുൻനിര കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതിനു പിന്നാലെ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് അതിവേഗം വിപുലീകരിക്കുകയാണ്. നിലവിൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രം ലഭ്യമാകുന്ന 4ജി സേവനങ്ങൾ വ്യാപകമാക്കും. ഇതിനുപുറമേ രാജ്യത്ത് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത് വേഗത്തിലാക്കും. ഉപയോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്താനായി നിരവധി പുതിയ ഫീച്ചറുകൾ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. സ്പാം-ഫ്രീ നെറ്റ്വർക്ക് എന്ന അനാവശ്യ മെസേജുകളും, തട്ടിപ്പുസന്ദേശങ്ങളും സ്വയം ഫിൽട്ടർ ചെയ്യുന്ന സംവിധാനമാണ് ഇതിൽ പ്രധാനം. ബിഎസ്എൻഎല്ലിന്റെ കുറഞ്ഞ നിരക്കുകൾ കാരണം വരിക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്.
500 ലൈവ് ചാനലുകളുള്ള പുതിയ ഫൈബർ ടിവി സേവനവും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിട്ടുണ്ട്.
BSNL unveils a new logo, shifting from “Connecting India” to “Connecting Bharat.” The new design was launched by Telecom Minister Jyotiraditya Scindia as part of BSNL’s 4G expansion plans and upcoming 5G rollout. New services like spam-free networks and Fiber TV with 500 channels were also announced.