ഖത്തർ ഫിൻടെക് ഹബ്ബിന്റെ Wave 6 കൂട്ടായ്മയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് B2B സപ്പ്ളൈ ചെയിൻ ഫിനാൻസിങ്ങ് മേഖലയിലെ ഇന്ത്യൻ സ്റ്റാർട്ടപ്പ് ആയ ക്രെഡ്ഫ്ലോ (KredFlo-Splendre EyeMag Private Limited). ഖത്തർ ഡെവലപ്മെന്റ് ബാങ്ക്, ഖത്തർ സെൻട്രൽ ബാങ്ക് എന്നിവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വേവ് 6. കൂട്ടായ്മയിൽ അംഗമായതോടെ ക്രെഡ്ഫ്ലോ ആഗോള ഫിൻടെക് മേഖലയിൽ സാന്നിധ്യം ശക്തമാക്കും.
വലിയ മെന്റർഷിപ്, നെറ്റ് വർക്കിങ് സാധ്യതകളാണ് വേവ് 6 തുറക്കുക. പ്രീ സ്പീഡ് ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്, ബാങ്കിങ് പാർട്ണർഷിപ് എന്നിവയിലൂടെ MENA മേഖലയിൽ വലിയ വിപണി സാധ്യത തെളിയും. മേഖലയിലെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങളുമായി അടുത്ത് പ്രവർത്തിക്കാനുള്ള അവസരം വലുതാണെന്ന് ക്രെഡ്ഫ്ലോ സ്ഥാപകൻ അക്സെൽ ബാലകൃഷ്ണൻ പറഞ്ഞു. ക്രെഡ്ഫ്ലോയുടെ പ്രവർത്തനങ്ങളിലൂടെ ഖത്തറിലെ ഫിൻടെക് മേഖലയിൽ മാറ്റങ്ങൾ കൊണ്ടു വരാൻ സജ്ജരാണെന്ന് സിഒഒ അനിൽ ബാലൻ പറഞ്ഞു.
മാനുഫാക്ചറർ ലെഡ് ഡിസ്ട്രിബ്യൂട്ടർ-റീട്ടെയിലർ ഫിനാൻസ് മേഖലയിലെ ശ്രദ്ധേയ സ്ഥാപനമാണ് KredFlo. സാമ്പത്തിക സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ചെറുകിട-ഇടത്തരം ബിസിനസ്സുകൾക്ക് ക്രെഡ്ഫ്ലോ സപ്പ്ളൈ ചെയിൻ ഫിനാൻസിങ് നൽകുന്നു.