തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗെയിമിംഗ് സാങ്കേതിക കമ്പനിയായ ‘എആർസി’ (ARC – playarc.gg), ചിമേര വിസി (Chimera VC), മിക്സി ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ്സ് (MIXI Global Investments) എന്നിവരുടെ നേതൃത്വത്തിൽ 10.5 കോടി രൂപയുടെ പ്രീ-സീഡ് ഫണ്ടിംഗ് സമാഹരിച്ചു. മെറ്റാ എപാക് ഡയറക്ടർ ധ്രുവ് വോറയും വ്യക്തിഗത നിക്ഷേപകനായി ഇതിൽ പങ്കാളിയായിട്ടുണ്ട്.

കോട്ടയം സ്വദേശിയായ ജോബിൻ ജോസഫും മഹാരാഷ്ട്രയിൽ നിന്നുള്ള കൗസ്തുഭ് കെ. ജാദവും ചേർന്ന് സ്ഥാപിച്ച ഈ കമ്പനി, തിരുവനന്തപുരത്തിന് പുറമെ ബംഗളൂരുവിലും സാൻ ഫ്രാൻസിസ്കോയിലും സാന്നിധ്യമറിയിക്കുന്നു. ഇന്ത്യയിൽ നിന്ന് ആഗോള വിപണികളിലേക്ക് നൂതന ഗെയിമിംഗ് സാങ്കേതികവിദ്യകൾ എത്തിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

ഇന്ത്യൻ ഗെയ്മർമാർക്കായി ആധുനിക പോർട്ടബിൾ ഗെയിമിംഗ് കൺസോളായ ‘എആർസി എക്സ്1’ (ARC X1) വികസിപ്പിച്ചെടുക്കുകയാണ് എആർസി. ക്വാൽകോം സാങ്കേതികവിദ്യയിലുള്ള എആർഎം അധിഷ്ഠിത ആർക്കിടെക്ചറിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സ്വന്തം ഗെയിമിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ‘ഒഡബ്ല്യുഎൽ ഒഎസ്‌’ (OWL OS) ഇതിൽ പ്രവർത്തിക്കും. കൂടാതെ ആൻഡ്രോയിഡ്, പി.സി, ക്ലൗഡ് ഗെയിമിംഗുകളെയും ഇത് പിന്തുണയ്ക്കും. ഏകദേശം 30,000 രൂപ വിലമതിക്കുന്ന ഈ കൺസോളിന്റെ ഹാർഡ്‌വെയർ എൻജിനീയറിംഗ്, ഉൽപ്പാദനക്ഷമത, വിപണന പങ്കാളിത്തം എന്നിവയ്ക്കാണ് പുതിയ ഫണ്ട് ഉപയോഗിക്കുന്നത്. ഇതിനോടകം 50,000-ത്തിലധികം ആളുകൾ ഗെയിമിന്റെ വെയിറ്റ്‌ലിസ്റ്റിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

Thiruvananthapuram-based gaming startup ARC raises Rs 10.5 crore in pre-seed funding to build its Qualcomm-powered portable console ARC X1 and OWL OS.

Share.
Leave A Reply

Exit mobile version