ദുബായിൽ നടന്ന വേൾഡ് സ്‌കൂൾ സമ്മിറ്റിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട് ഹാഷ് ഫ്യൂച്ചർ. കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്‌ത സ്കൂളാണ് ഹാഷ് ഫ്യൂച്ചർ.

നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന കരിക്കുലം പിന്തുടരുന്നതാണ്  ഹാഷ് ഫ്യൂച്ചർ സ്കൂളിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്. ദുബായിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ ചേതൻ ഭഗത് പുരസ്‌കാരദാനം നടത്തി. ആഗോളവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനായത് അഭിമാന മുഹൂർത്തമാണെന്ന് ഹാഷ് ഫ്യൂച്ചർ സ്‌കൂൾ സിഇഒയും സഹസ്ഥാപകനുമായ ഷിഹാബുദ്ദീൻ പത്തനായത്ത് പറഞ്ഞു. 23 രാജ്യങ്ങളിൽ നിന്നുള്ള സ്‌കൂളുകളിൽ നിന്നാണ് ഹാഷ് ഫ്യൂച്ചർ തിരഞ്ഞെടുക്കപ്പെട്ടത്.

ഭാവിയെ മുന്നിൽ കണ്ടുള്ള വിദ്യാഭ്യാസമാണ് ഹാഷ് ഫ്യൂച്ചർ സ്‌കൂളിൻ്റെ പ്രധാന ആകർഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിറ്റികൾ  സൃഷ്ടിക്കാനും ഹാഷ് ഫ്യൂച്ചർ സ്കൂളിന്  കഴിഞ്ഞിട്ടുണ്ട്. യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ ഇത്തരം വിജ്ഞാന കമ്യൂണിറ്റികൾ  പ്രവർത്തിക്കുന്നു. 

Kerala-based Hash Future School wins the Best Innovative School Award at the 20th World School Summit in Dubai for its AI-first approach to education, enhancing personalized learning through advanced technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version