ഈ സർക്കാരിന്റെ കാലത്തുതന്നെ കേരളത്തിലെ മുഴുവൻ സാനിറ്ററി മാലിന്യവും സംസ്‌കരിക്കാനാകുന്ന പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. തൃശ്ശൂർ കോർപറേഷൻ, പാലക്കാട്, വർക്കല നഗരസഭകൾ, എളവള്ളി, കൊരട്ടി ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ സാനിറ്ററി മാലിന്യ സംസ്‌കരണത്തിനായി ഡബിൾ ചേംബർ ഇൻസിനറേറ്ററുകൾ പ്രവർത്തിക്കുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചു. ഇനി നാല് റീജണൽ പ്ലാന്റുകൾകൂടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രഹ്മപുരത്ത ഒൻപത് ലക്ഷം മെട്രിക് ടൺ മാലിന്യത്തിൽ 90 ശതമാനവും നീക്കിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. അവശേഷിക്കുന്നമാലിന്യം ഒരു മാസത്തിനകം നീക്കം ചെയ്യും. 150 ടൺ ജൈവമാലിന്യം പ്രതിദിനം സംസ്‌കരിക്കാൻ കഴിയുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പണി പൂർത്തിയായിട്ടുണ്ട്. സമാനമാതൃകയിൽ പാലക്കാട്ടെ സിബിജി പ്ലാന്റിന്റെ നിർമാണവും രണ്ടു മാസത്തിനകം പൂർത്തിയാകും-മന്ത്രി പറഞ്ഞു.

Kerala Minister M.B. Rajesh announced that the state will establish plants to manage all sanitary waste, with four new regional plants planned.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version