ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് മടങ്ങും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ബ്രിക്സ് ഉച്ചക്കോടിയിൽ നടത്തിയ കൂടിക്കാഴ്ച സൂചിപ്പിക്കുന്നത്. റഷ്യയിലെ കസാനിൽ നടന്ന കൂടിക്കാഴ്ചയിൽ അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ തുടരുമെന്ന് ഇരു രാഷ്ട്രത്തലവൻമാരും അറിയിച്ചു. അഞ്ച് വർഷങ്ങൾക്കു ശേഷമാണ് ഇരുനേതാക്കളും തമ്മിൽ ഔദ്യോഗിക ചർച്ച നടക്കുന്നത്. ലഡാക്കിലെ എൽഎസിയിൽ സമാധാനം സ്ഥാപിക്കാൻ രൂപം നൽകിയ ധാരണയും ഇരുവരും അംഗീകരിച്ചു.

ഇന്ത്യയും ചൈനയും തമ്മിൽ നല്ല ബന്ധം തുടരേണ്ടത്‌ ലോകത്തിന്റെ സമാധാനത്തിനും പുരോഗതിക്കും അനിവാര്യമാണെന്ന് മോഡി പറഞ്ഞു. അതിർത്തിയിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് മുൻഗണന നൽകുന്നതിനൊപ്പം പരസ്‌പര വിശ്വാസത്തിൽ അധിഷ്‌ഠിതമായിരിക്കണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധത്തിൽ ആശയ വിനിമയം ശക്തമാക്കണമെന്ന് ഷി ജിൻപിങ് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യണണമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. അതിർത്തിതർക്കം സംബന്ധിച്ച ധാരണ സ്വാഗതം ചെയ്യുന്നുവെന്നും ചർച്ചയിലൂടെ തർക്കം പരിഹരിക്കാനായതിൽ സന്തോഷമുണ്ടെന്നും ഇരു നേതാക്കളും അറിയിച്ചു. അതിർത്തി തർക്കത്തിൽ ഇന്ത്യ-ചൈന പ്ര‌ത്യേക പ്രതിനിധികൾ ചർച്ച തുടരും. രണ്ട് രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർക്കിടയിലും ചർച്ച നടക്കും.

ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. ഇരുനേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുക്രൈൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കാൻ മോഡി പുടിനോട് ആവശ്യപ്പെട്ടു. റഷ്യയിലെത്തിയ പ്രധാനമന്ത്രിയെ കൃഷ്ണഭക്തിഗാനം പാടിയാണ് ഇന്ത്യൻ സമൂഹം വരവേറ്റത്. കസാനിലെ ഹോട്ടലിൽ എത്തിയ മോഡിയെ ഭജൻ പാടി സ്വീകരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി പ്രവാസികളുമായി സംസാരിച്ചു.

At the BRICS Summit in Russia, Indian PM Modi and Chinese President Xi Jinping discussed resolving the border dispute, indicating a move towards normalizing India-China relations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version