ഇന്ത്യൻ നാവികസേനയുടെ ആണവ സബ്മറൈൻ അരിധമാൻ (Aridhaman) കമ്മീഷനിങ്ങിനോട് അടുക്കുന്നു. നാവികസേനയുടെ മൂന്നാമത്തെ ആണവ-ശക്തി ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് (SSBN) ഐഎൻഎസ് അരിധമാൻ (S4). അരിഹന്ത്-ക്ലാസ് പരമ്പരയുടെ ഭാഗമായതും നൂതനമായ S4 ക്ലാസിലെ ആദ്യത്തേതുമാണ് ഐഎൻഎസ് അരിധമാൻ.

7000 ടൺ ഭാരമുള്ള അരിധമാൻ ഈ വർഷം അവസാനത്തോടെയാണ് സേവനത്തിന് തയ്യാറെടുക്കുക. ഇന്ത്യയുടെ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധം, ആണവ ട്രയാഡ് എന്നിവ ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവെയ്പ്പായാണ് ഐഎൻഎസ് അരിധമാൻ കണക്കാക്കപ്പെടുന്നത്. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിലെ അഡ്വാൻസ്ഡ് ടെക്നോളജി വെസൽ (Advanced Technology Vessel, ATV) പദ്ധതി പ്രകാരം നിർമിച്ച ഐഎൻഎസ് അരിധമാൻ, മുൻഗാമികളായ ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘട്ട് എന്നിവയേക്കാൾ നൂതന ആണവ പ്രതിരോധ സവിശേഷതകൾ നിറഞ്ഞതാണ്.
India’s nuclear-powered submarine, INS Aridhaman (S4), is nearing commissioning, strengthening the nation’s sea-based nuclear defense.