അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 250 ഗ്രാം 24 കാരറ്റ് സ്വർണം സമ്മാനമായി നേടി മലയാളി. ദുബായിൽ ജോലിചെയ്യുന്ന ബോണി തോമസിനെ തേടിയാണ് വീക്ക്ലി ഇ ഡ്രോയിലൂടെ ഭാഗ്യമെത്തിയത്. 001009 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തുണച്ചത്. 31കാരനായ ബോണി കഴിഞ്ഞ അഞ്ചു വർഷത്തോളമായി ബിഗ് ടിക്കറ്റിൽ ഭാഗ്യപ്രീക്ഷണം നടത്തുന്നു. സമ്മാനം ലഭിച്ച വിവരം പറഞ്ഞ് ലഭിച്ച ഫോൺ ആദ്യം വിശ്വസിക്കാനായില്ലെന്ന് ബോണി പറഞ്ഞു.

2017 മുതൽ ദുബായിലുള്ള ബോണി സഹപ്രവർത്തകരായ അഞ്ച് പേരുമായി ചേർന്നാണ് സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളത്. ഇക്കുറിയും അത്തരത്തിൽ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനത്തുക തുല്യമായി പങ്കുവെയ്ക്കുമെന്ന് ബോണി പറഞ്ഞു. വീക്ക്ലി ഡ്രോയുടെ കാര്യം അറിയില്ലായിരുന്നെന്നും സമ്മാനം ലഭിച്ചുള്ള ഫോൺ കോൾ വണ്ടറടിപ്പിച്ചുവെന്നും ബോണി. തുടർന്നും ടിക്കറ്റ് എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dubai-based malayali expat bonny thomas wins 250 grams of 24k gold in the abu dhabi big ticket weekly e-draw with ticket number 001009.