
അബുദാബിയിൽ നടന്ന മിസ് യുഎഇ ഇന്റർനാഷനൽ ജൂനിയർ 2024 മത്സരത്തിൽ മിസ് ഫിറ്റ്നസ് ക്വീൻ പട്ടം നേടി അഭിമാനമായി കോട്ടയം അതിരമ്പുഴ സ്വദേശിനി നയോമി മറിയം ദീപക്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ പങ്കെടുത്ത മത്സരത്തിലെ ഏക മലയാളി സാന്നിധ്യമായിരുന്ന നയോമി.
അബുദാബി ജെംസ് കേംബ്രിജ് ഇൻ്റർനാഷണൽ സ്കൂളിൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. മിസ് യുഎഇ ഇന്റർനാഷനൽ ജൂനിയർ മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പുമാണ് നയോമി .

അബുദാബിയിൽ ജോലി ചെയ്യുന്ന കൊഴുവല്ലൂർ മല്ലാശ്ശേരിൽ ദീപക് മാത്യുവിൻ്റെയും ആൻ ചെറിയാൻ്റെയും മകളാണ് നയോമി. ടാലന്റ് റൗണ്ടിൽ അൺസ്റ്റോപ്പബിൾ എന്ന ഗാനം ആലപിച്ച് കയ്യടി നേടിയാണ് നയോമി സെക്കൻഡ് റണ്ണർ അപ് ആയത്.
തമന്ന മിശ്രയാണ് മിസ് യുഎഇ ഇന്റർനാഷനൽ ജൂനിയർ കിരീടം ചൂടിയത്. ശ്രേയ താക്കൂർ ആണ് ഫസ്റ്റ് റണ്ണർ അപ്.