ടൂറിസത്തിൽ നൂതന സാങ്കേതിക പദ്ധതിയുമായി സംസ്ഥാന ടൂറിസം വകുപ്പ്. ഇതിനായി ടൂറിസം എച്ച്ആർ വികസന വിഭാഗം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KIITS) ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുമായി (DUK) ധാരണയിലെത്തി. കിറ്റ്സിൻ്റെ പ്രവർത്തനങ്ങൾ ആഗോള നിലവാരത്തിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തിനൊപ്പം വിദ്യാർത്ഥികൾ, വ്യവസായ പ്രൊഫഷണലുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
KIITS ചെയർമാൻ കൂടിയായ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിയുകെ വൈസ് ചാൻസലർ സജി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി.
ഡിയുകെ കാമ്പസിൽ പുതിയ അക്കാദമിക് ബ്ലോക്ക് തുറക്കും. പദ്ധതിയിലെ പുതിയ കോഴ്സുകൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റൽ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, മാനേജ്മെൻ്റ് സിസ്റ്റങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും. പദ്ധതിയുടെ ഭാഗമായി KITTS വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കും. കോഴ്സ് പൂർത്തിയാക്കുന്നതോടെ നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാകും.
ഭാവിയിൽ കിറ്റ്സിൽ വിവിധ സംരംഭങ്ങൾ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കേരള ടൂറിസം അത്യാധുനിക ഡിജിറ്റൽ ടൂളുകളും മീഡിയയും കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. ടൂറിസത്തിന് മാത്രമായി സ്റ്റാർട്ടപ്പുകളെ വാർത്തെടുക്കാൻ ടെക്നോളജി ഹബ്-കം-ഇൻകുബേറ്റർ സ്ഥാപിക്കാൻ നേരത്തെ പദ്ധതിയുണ്ടായിരുന്നു. നിലവിൽ ആളുകൾ ഡെസ്റ്റിനേഷൻ റിസർച്ച് മുതൽ ബുക്കിംഗ്, ട്രിപ്പ് ആസൂത്രണത്തിനു വരെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിക്കുന്നത്. അതിനാൽ പുതിയ പദ്ധതി ടൂറിസം മേഖലയിലുള്ളവർക്ക് മത്സരക്ഷമത കൈവരിക്കാൻ സഹായിക്കും.
Kerala Tourism partners with Digital University Kerala to elevate KITTS operations to global standards, introducing courses in AI, cybersecurity, and digital marketing to prepare students and professionals for a digitalized tourism industry.