ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 1000 കോടിയുടെ ബോയിങ് 737 മാക്സ് 9 വിമാനമാണ് രാജ്യത്തെ ഏറ്റവും  വലിയ സമ്പന്നനായ അംബാനിയുടെ യാത്രകൾക്ക് പകിട്ടേകുക.

നിലവിൽ ഏതൊരു ഇന്ത്യൻ വ്യവസായിയുടേയും ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് വിമാനമാണിത്. ബോയിങ് 737 മാക്സ് 9 സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് മുകേഷ് അംബാനി. ഇതോടെ മുകേഷ് അംബാനിയുടെ ശേഖരത്തിലെ പ്രൈവറ്റ് ജെറ്റുകളുടെ എണ്ണം പത്തായി.  

കസ്റ്റമൈസേഷൻ ഓപ്ഷൻ പ്രകാരം നിരവധി മുഖം മിനുക്കലും പരീക്ഷണ പറക്കലും നടത്തിയ ശേഷമാണ് വിമാനം ഇന്ത്യയിലേക്കെത്തിച്ചത്. സ്വിറ്റ്സർലാൻഡിലെ ബാസലിൽ നിന്നാണ് വിമാനം ഡൽഹിയിലെത്തിച്ചത്. ബാസൽ, ജനീവ, ലണ്ടൺ, ലൂട്ടണ വിമാനത്താവളത്തിലേക്കാണ് പരീക്ഷണപ്പറക്കൽ നടത്തിയത്.  ഒൻപത് മണിക്കൂർ കൊണ്ട് 6234 കിലോമീറ്റർ ദൂരമാണ് വിമാനം സഞ്ചരിച്ചത്.

118.5 മില്യൺ ഡോളറാണ് വിമാനത്തിൻറെ അടിസ്ഥാന വില. മോടി പിടിപ്പിക്കൽ അടക്കം വില 1000 കോടിക്ക് മുകളിൽ വരും. ബോയിങ്ങിൻറെ റെന്റൻ പ്രൊഡക്ഷൻ സൗകര്യത്തിൽ നിർമിച്ച ഏറ്റവും ആധുനിക വിമാനമാണ് ബോയിങ് 737 മാക്സ് 9. വലിയ ക്യാബിൻ, ലഗേജ് സംവിധാനം എന്നിവ വിമാനത്തിനുണ്ട്. ബോയിങ് 737 മാക്സ് 9ന് ഒറ്റ യാത്രയിൽ 11,770 കിലോമീറ്റർ ദൂരം പറക്കാൻ സാധിക്കും.

Mukesh Ambani acquires India’s first Boeing Business Jet 737 Max 9, worth ₹1,261 crore, featuring luxurious amenities like a private bedroom, executive office, multi-cuisine pantry, and entertainment lounge. The jet is a symbol of wealth and comfort for the richest man in Asia.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version