റിയൽ എസ്റ്റേറ്റിലും 'ബിഗ് ബി'

സിനിമാ താരങ്ങളുടെ നിക്ഷേപത്തെക്കുറിച്ചും ആസ്തിയെക്കുറിച്ചുമുള്ള വാർത്തകൾക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ മുംബൈയിൽ നിന്ന് വരുന്ന ഏറ്റവും പുതിയ വാർത്തകൾ ബച്ചൻ കുടുംബത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിനെക്കുറിച്ചാണ്.

ബോളിവുഡ് താരം അമിതാബ് ബച്ചനും അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനും, റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ സജീവമായിരിക്കുകയാണ്. മുംബൈയിലെ മുളിണ്ടിൽ  10 ഫ്ലാറ്റുകൾ 24.95 കോടിയുടെ മൂല്യത്തിൽ വാങ്ങിയതോടെ, അവരുടെ റിയൽ എസ്റ്റേറ്റ് പോർട്ട്ഫോളിയോ 200 കോടി രൂപ കടക്കുകയാണെന്ന് സ്ക്വയർ യാർഡ്സ് (Square Yards)  കണക്കുകൾ വ്യക്തമാക്കുന്നു.

ഒബറോയ് റിയാൽറ്റീസ് (Oberoi Realty’s) എന്ന കമ്പനിയുടെ ഓബെറോയ് ഇറ്റേർനിയയുടെ 10 ഫ്ലാറ്റുകളാണ് ഇരുവരും സ്വന്തമാക്കിയത്. ഈ പ്രോജക്റ്റിൽ  മൂന്നും നാലും മുറികളുള്ള അപ്പാർട്ട്മെന്റുകളാണ്. 10,216 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ഫ്ലാറ്റുകൾക്ക് 20 കാർ പാർക്കിംഗ് സ്‌പേസും ഉണ്ട്.

8 ഫ്ലാറ്റുകൾക്ക് ഓരോന്നിലും 1049 ചതുരശ്ര അടി കാർപ്പറ്റ് വിസ്തൃതിയുള്ളതും മറ്റുള്ള രണ്ടു ഫ്ലാറ്റുകൾ 912 ചതുരശ്ര അടിയുള്ളതുമാണ്.

ഈ 10 ഫ്ലാറ്റുകൾക്കായി 1.50 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 3 ലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസും അടച്ചിട്ടുണ്ട്. എല്ലാ ഫ്ലാറ്റുകളും 2024 ഒക്ടോബർ 9നാണ് രജിസ്റ്റർ ചെയ്തത്.

ഈ ഫ്ലാറ്റുകളിൽ ആറെണ്ണം  14.77 കോടി രൂപയ്ക്ക് അഭിഷേക് ബച്ചൻ വാങ്ങി, ബാക്കി നാലെണ്ണം അമിതാബ് ബച്ചനും സ്വന്തമാക്കിയതായി സ്ക്വയർ യാർഡ്സിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

സെലിബ്രിറ്റികൾ പല സ്വത്ത് വിഭാഗങ്ങളിലായി പോർട്ട്ഫോളിയോ വ്യാപിപ്പിക്കുമ്പോഴും, വാടക ഇനത്തിൽ വരുമാനം കിട്ടുന്നവയിലാണ് കൂടുതൽ നിക്ഷേപവും താൽപ്പര്യപ്പെടുന്നത്. ബച്ചൻ കുടുംബം 2020 മുതൽ 2024 വരെയുള്ള കാലയളവിൽ മാത്രം 200 കോടി രൂപയ്ക്കു മുകളിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചിട്ടുണ്ട്

2024ൽ മാത്രം, ബച്ചൻ കുടുംബം 100 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്.

ജാൻവി കപൂർ ₹169 കോടി, രൺവീർ സിംഗ്, ദീപിക പദുക്കോൺ കുടുംബം ₹156 കോടി, അജയ് ദേവ്ഗൺ, കാജോൾ ₹110 കോടി, ഷാഹിദ് കപൂർ ₹59 കോടി എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം.

Discover how Amitabh and Abhishek Bachchan have expanded their real estate portfolio with the recent purchase of 10 luxury flats in Mumbai, pushing their investments over ₹200 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version