ലോകത്തെ ഏറ്റവും വലിയ കെട്ടിടമൊരുക്കാൻ സൗദി അറേബ്യ. 400 മീറ്റർ ക്യൂബ് ആകൃതിയിലുള്ള കെട്ടിടമായ ദി മുകാബിൻ്റെ  (The Mukaab) നിർമ്മാണം സൗദി ഔദ്യോഗികമായി ആരംഭിച്ചു. ഇത് പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായി മാറുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ തലസ്ഥാനമായ റിയാദിൽ വരാൻ പോകുന്ന ഈ ആകാശഹരിതകെട്ടിടം, ന്യൂയോർക്ക് സിറ്റിയിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിനേക്കാൾ (New York Empire State Building) 20 മടങ്ങ് വലുപ്പമുണ്ടാകും.

50 ബില്ല്യൺ യുഎസ് ഡോളർ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന കെട്ടിടസമുച്ചയത്തിൽ 104,000 വീടുകൾ ഉൾപ്പെടെ 25 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ടാകും. റീട്ടെയിൽ, കോർപ്പറേറ്റ്, സംസ്കാരിക സമന്വയത്തോടെയുള്ള വാണിജ്യ-ആഘോഷ ഹബ്ബായി മാറും ഈ പുതിയ നഗരജില്ല.

പ്രീമിയം ഹോസ്പിറ്റാലിറ്റി കേന്ദ്രമെന്ന നിലയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കെട്ടിടം  പ്രാദേശിക, അന്താരാഷ്ട്ര സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാവും.

സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (PIF) കീഴിലുള്ള ന്യൂ മുറബ്ബ ഡെവലപ്മെന്റ് കമ്പനി (NMDC) ആണ് നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും, അടിസ്ഥാന സൗകര്യ പദ്ധതികളിൽ നിക്ഷേപം നടത്താനും ലക്ഷ്യമിട്ടുള്ള വിശാല പദ്ധതിയാണിത്.

പുതുമ, സാങ്കേതിക വിദ്യ, സുസ്ഥിരതയുടെ സമന്വയം എന്ന രൂപത്തിലാണ് ന്യൂ മുറബ്ബ വിഭാവനം ചെയ്യുന്നത്.വികസനം, ക്രിയേറ്റിവിറ്റി, സംരംഭകത്വത്തിന്റെ കേന്ദ്രമായി ഇതിനെ ഉയർത്തുന്നതോടൊപ്പം പ്രകൃതിയെയും, സാംസ്കാരിക പാരമ്പര്യത്തെയും ഒരുമിപ്പിക്കുന്നതാകും ദ മുകാബ് എന്ന് ഔദ്യോഗികവൃത്തങ്ങൾ പറയുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അംബരചുംബിയാക്കാൻ ലക്ഷ്യമിട്ടിരുന്ന ഒരു ഗംഭീര പദ്ധതിയായിരുന്നു ജിദ്ദ ടവർ.എന്നാൽ  2018 മുതൽ അതിന്റെ നിര്‍മ്മാണം നിർത്തിയിരിക്കുകയാണ്. 

Saudi Arabia begins construction on The Mukaab, a 400-meter tall cube set to be the world’s largest structure in Riyadh. Discover its ambitious plans for the New Murabba district.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version