ഇന്ത്യയിലെ ആദ്യ സ്വകാര്യ സൈനികവിമാന നിർമാണ സംരംഭം എയർബസ് സി-295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്ത് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. സ്പാനിഷ് പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശമാണിത്.
യൂറോപ്യൻ വിമാനനിർമാണക്കമ്പനിയായ എയർബസും ടാറ്റ അഡ്വാൻസ് സിസ്റ്റംസ് ലിമിറ്റഡും (TASL) ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എയലൈനർ-ഹെലികോപ്ടർ നിർമാതാക്കളാണ് എയർബസ്. ടാറ്റയ്ക്ക് പുറമേ ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ് തുടങ്ങി മുൻനിര പ്രതിരോധ പൊതുമേഖലാ യൂണിറ്റുകളും സ്വകാര്യ സംരംഭങ്ങളും പദ്ധതിയിൽ പങ്കാളികളാകും.
വിമാന നിർമാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളായ വിമാനഭാഗങ്ങൾ ഒന്നിച്ചുചേർക്കൽ, ടെസ്റ്റിങ്, വിതരണം, പരിപാലനം തുടങ്ങിയവ ഇവിടെത്തന്നെ നടക്കും. 56 വിമാനങ്ങളാണ് സി-295 പദ്ധതിയിൽ വികസിപ്പിക്കുക. ഇതിൽ 40 എണ്ണം ഇന്ത്യയിൽ നിർമിക്കും, ബാക്കി 16 എണ്ണം സ്പെയിനിൽ നിന്ന് എയർബസ് നേരിട്ട് എത്തിക്കും. ഈ 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിൻ്റെ ഉത്തരവാദിത്തമാണ് TASLന്. 2022ലാണ് വഡോദരയിലെ ഫൈനൽ അസംബ്ലി ലൈനിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടത്.
ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം സ്പാനിഷ് പ്രധാനമന്ത്രി റോഡ്ഷോയിൽ പങ്കെടുത്തു. വിമാനത്താവളം മുതൽ 2.5 കിലോമീറ്റർ നീണ്ടുനിന്ന റോഡ്ഷോയ്ക്കു പുറമേ ഇരു രാഷ്ട്രത്തലവൻമാരും വഡോദരയിലെ ലക്ഷ്മി വിലാസ് കൊട്ടാരം സന്ദർശിച്ചു. ലക്ഷ്മി വിലാസ് കൊട്ടാരത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉഭയകക്ഷി കൂടിക്കാഴ്ചയും നടന്നു.
India plans to procure 15 additional C-295 transport aircraft from Airbus, enhancing its military capabilities. With 12 units manufactured by Tata Advanced Systems Limited and a focus on indigenization, this project aims to create skilled jobs and replace aging aircraft in the Indian Air Force.