ചലച്ചിത്രതാരം മോഹൻലാൽ ഹോളിവുഡിലെത്തിയാൽ എങ്ങിനെയിരിക്കും.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ നിർമ്മിച്ച താരത്തിന്റെ ഫോട്ടോയും വീഡിയോയുമാണ് ഒറിജിനലിനെ വെല്ലുന്ന തരത്തിൽ എത്തിയിരിക്കുന്നത്.90കളുടെ ആദ്യം മോഹൻലാൽ ഹോളിവുഡിലെത്തിയാൽ എന്ന തലക്കെട്ടോടെ ai.magine ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ഹോളിവുഡ് ചിത്രങ്ങളായ ഗോഡ്ഫാദർ, ടൈറ്റാനിക്ക്, സ്റ്റാർ വാർസ്, ജെയിംസ്ബോണ്ട് ചിത്രങ്ങളിലെ നായക സീനിൽ ലാലിന്റെ മുഖവും ചലനവും സംയോജിപ്പിച്ചപ്പോൾ പെർഫക്ട് മാച്ചാണ് എന്ന് ആരാധകർ പറയുന്നു.ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ ലാൽ ഫാൻസ് ഏറ്റെടുത്തു കഴിഞ്ഞു.
ഗോഡ് ഫാദറിലെ വീറ്റോ കൊൾലിയോൺ( Vito Corleone), പ്രിഡേറ്റർ ലുക്കും, ടൈറ്റാനിക്കിലെ ഐക്കോണിക്ക് പോസുമെല്ലാം വിന്റേജ് മോഹൻലാലിന് നന്നായി ചേരുന്നുണ്ടെന്നാണ് ആരാധകരുടെ കമന്റ്.
ai.magine ആണ് ഈ എഐ സൃഷ്ടി ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ തുടങ്ങിയ താരങ്ങളുടെ മുഖവും ചലനവും വെച്ച് എഐ വീഡിയോസ് നേരത്തെയും സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടിരുന്നു. എന്നാൽ ഒറിജിനൽ വീഡിയോകളും, ചിത്രങ്ങളും എഐ നിർമ്മിതമാകുമ്പോൾ അതിലെ ഒറിജിനാലിറ്റിയാണ് വീഡിയോയെ മികച്ചതാക്കുന്നത്. എഐ ഉപയോഗിച്ചുള്ള താരങ്ങളുടെ വീഡിയോ മേക്കിംഗിന് എതിരെയും ജാഗ്രത വേണമെന്ന് ആവശ്യം ഉയർന്നു വന്നിരുന്നു.എന്നാൽ ഈ വീഡിയോ വളരെ രസകരമായിട്ടാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്.
Discover the viral AI-generated photos and videos of Mohanlal imagined as a Hollywood star in the 90s. Fans praise the perfect blend of Lal’s expressions with iconic Hollywood scenes like Godfather, Titanic, and James Bond.