2009ൽ ഇറങ്ങിയ വില്ല് എന്ന സിനിമ വിജയിയുടെ അവറേജ് ഹിറ്റ് പടമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈയിലെ വില്ലുപുരത്ത് നടന്ന വിജയിയുടെ പാർട്ടിയുടെ ആദ്യ സമ്മേളനം വെറുതേ വന്നുപോകാനല്ല സിനിമ വിട്ട് രാഷ്ട്രീത്തിലേക്കെത്തിയതെന്ന പ്രഖ്യാപനത്തോടെ മെഗാ ഹിറ്റായി.

തമിഴക വെട്രി കഴകം എന്ന തന്റെ പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിലൂടെ വീറും വാശിയുമുള്ള തലൈവർ വിജയിയെയാണ് ലോകം കണ്ടത്. ജനിച്ചവരെല്ലാം തുല്യർ, മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക്, കർഷകർക്കും ജാതിസെൻസസിനും പിന്തുണ, ഹിന്ദിയോട് അകലം-ഇത്രയുമാണ് ടിവികെയുടേയും തമിഴകത്തിന്റെ ദളപതിയുടേയും നയപ്രഖ്യാപനം.

സിനിമയിലെ പോലെത്തന്നെ മാസ് ഡയലോഗുകളുമായാണ് ദളപതിയുടെ രാഷ്ട്രീയ എൻട്രിയും. രാഷ്ട്രീയത്തിൽ എല്ലാം മാറണമെന്നും ഇല്ലെങ്കിൽ മാറ്റുമെന്നുമാണ് വിജയുടെ മാസ് പ്രഖ്യാപനം. എതിരാളികളെ എതിരിടണമെന്നും ശ്രദ്ധയോടെ കളിക്കണമെന്നും അണികൾക്ക് ആഹ്വാനവുമുണ്ട്. ഫെബ്രുവരിയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് ഓഗസ്റ്റിൽ പാർട്ടി പതാകയും പാർട്ടി ഗാനവും അവതരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ്  കമ്മീഷനും ടിവികെയെ രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടി ആയി അംഗീകരിച്ചു.  

വിജയ് നമ്മൾ ഉദ്ദേശിച്ച ആളേ അല്ല. അതുകൊണ്ടാണ് 80% യുവാക്കളെ ഇറക്കി സമ്മേളനം നടത്തി കാണിച്ചു തന്നത്. ഇപ്പോൾ കളിയാക്കുന്നവർക്ക് നാളെ കൈ അടിക്കേണ്ടി വരുമെന്ന സൂചനയാണ് വിജയുടെ മാസ് രാഷ്ട്രീയ എൻട്രി നൽകുന്നത്.

Vijay’s political debut at the Tamilaka Vetri Kazhakam convention in Villupuram marks a significant shift from cinema to politics. With a focus on women’s representation, farmer support, and a caste census, he vows to bring change in Tamil Nadu’s political landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version