ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ആപ്പിൾ എത്തുമ്പോൾ ചോദ്യങ്ങൾ ഏറെയായിരുന്നു. ഐഫോൺ നിർമ്മാണത്തിൽ ചൈനയെ മറി കടക്കാൻ ഇന്ത്യയ്ക്ക് ആകുമോ എന്ന്? എന്നാൽ കണക്കുകൾ പറയുന്നത് അതാണ്. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ Apple ഇന്ത്യയിൽ $14 ബില്ല്യൺ മൂല്യമുള്ള iPhone അസംബിൾ ചെയ്ത് കഴിഞ്ഞു. ഇന്ത്യ കയറ്റുമതി ചെയ്തത് ഏകദേശം 10 ബില്ല്യൺ ഡോളർ വിലയുള്ള ഐഫോണുകളും.
ഈ വർഷം, ഇന്ത്യയിൽ നിർമ്മിച്ച 6 ബില്ല്യൺ ഡോളർ വരെ മൂല്യമുള്ള ഐഫോണുകൾ മുഴുവനും കയറ്റുമതി ചെയ്തതായി രേഖപ്പെടുത്തുന്നു. കേന്ദ്രം നൽകിയ സബ്സിഡികൾ iPhone 16 Pro, Pro Max മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ആപ്പിളിന് സഹായകമായി. മികച്ച ക്യാമറകളും ടൈറ്റാനിയം ബോഡികളും ഉൾപ്പെട്ടിരിക്കുന്നതായി കമ്പനി വ്യക്തമാക്കി.ആപ്പിൾ സപ്ലേഴ്സ് ആയ ചെന്നൈയിലെ Foxconn, Pegatron, Tata Electronics എന്നീ മൂന്ന് കമ്പനികൾ ആണ് Apple-ന്റെ iPhone-കൾ അസംബിൾ ചെയ്യുന്നത്.
രാജ്യത്തിന്റെ സാങ്കേതിക കഴിവും,തൊഴിലാളികളുടെ പ്രാഗൽഭ്യവും പ്രയോജനപ്പെടുത്തി ഐഫോൺ നിർമ്മാണത്തിൽ ചൈനയുടെ ആശ്രയത്വം കുറയ്ക്കാനാണ് ആപ്പിൾ ശ്രമിക്കുന്നത്.
ചെന്നൈയിലെ Foxconn, ഇന്ത്യയിലെ iPhone കയറ്റുമതിയുടെ 50 ശതമാനം വിഹിതം സംഭാവന ചെയ്യുന്ന പ്രധാന ഉൽപാദന കേന്ദ്രമാണ്.
ടാറ്റാ ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് നിർമ്മാണ വിഭാഗം, കർണാടകയിൽ നിന്നുള്ള ഫാക്ടറിയിൽ നിന്നും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ $1.7 ബില്ല്യൺ ഐഫോണുകൾ കയറ്റുമതി ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബംഗളൂരു, പൂന എന്നിവടങ്ങളിൽ, ആപ്പിളിന്റെ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ തുടങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആപ്പിൾ സിഇഒ ടിം കുക്ക് കഴിഞ്ഞ വർഷം മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ആദ്യ സ്റ്റോറുകൾ ആരംഭിച്ചിരുന്നു.
2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ആപ്പിൾ ഇന്ത്യയിൽ $8 ബില്ല്യൺ വരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. 2030 ഓടെ, ഈ വിൽപ്പന $33 ബില്ല്യൺ എത്തുമെന്നാണ് പ്രതീക്ഷ.
യുഎസുമായുള്ള വ്യാപാര വിവാദങ്ങളും കോവിഡ് ലോക്ക്ഡൗണുകളും കഠിനമായ തൊഴിൽ സാഹചര്യങ്ങളെത്തുടർന്നുള്ള പ്രതിഷേധവുമെല്ലാെം ചൈനയുടെ ആശ്രയത്വം കുറയ്ക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചിരുന്നു.ആഗോള ടെക് കമ്പനികളെ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇമ്പോർട്ട് ഡ്യൂട്ടി കുറയ്ക്കുന്നത് ഉൾപ്പടെയുള്ള ധനപരമായ പ്രോത്സാഹനങ്ങൾ നൽകാൻ കേന്ദ്രസർക്കാർ തയ്യാറായതും ആപ്പിളിന് ഇന്ത്യയിലേക്ക് വരാൻ വഴിതെളിച്ചു. ഇന്ത്യയിലെ ജനസംഖ്യയും, കൂടുതൽ പണം ചെലവിടാൻ താത്പര്യമുള്ള മധ്യവർഗ്ഗവും പ്രീമിയം ഫോണുകൾക്കുള്ള വിപണിക്ക് മികച്ച സാധ്യതകൾ നൽകുന്നു. ഇന്ത്യയുടെ സാങ്കേതിക ശേഷിയും ലോകത്തിലെ പ്രമുഖ കമ്പനികൾക്ക് ഇവിടെ പ്രവർത്തിക്കാൻ കൂടുതൽ അവസരം നൽകുന്നുണ്ട്.
Apple assembles $14 billion worth of iPhones in India for the fiscal year ending March 2024, with $10 billion exported. The company is leveraging India’s technological capabilities to reduce reliance on China, aiming for significant growth in revenue and production.