ഇന്ന് ലോകമെമ്പാടും  പടർന്നു പന്തലിച്ചു കിടക്കുന്ന റിലയൻസ് എന്ന സാമ്രാജ്യത്തിന്റെ തുടക്കത്തെ പറ്റി അറിയാമോ? ഏതൊരു ബിസിനസ് ആശയത്തെ പോലെയും വളരെ ചെറിയ തുടക്കമായിരുന്നു റിലയൻസിന്റേതും. റിലയൻസിന്റെ കഥ തുടങ്ങുന്നത് അച്ഛൻ അംബാനി ആയ ധീരുഭായ് അംബാനിയുടെ കാലത്താണ്. 1958-ൽ പോക്കറ്റിൽ വെറും 500 രൂപയുമായി ഒരു യുവാവ് തന്റെ സ്വദേശമായ ഇന്ത്യയിലേയ്ക്ക് വിമാനം കയറിയതു മുതൽ ഈ കഥ തുടങ്ങുന്നു.

ഈ തുച്ഛമായ 500 രൂപയാണ് ഇന്നു രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി പരിണമിച്ചിരിക്കുന്നത്. 1932 ഡിസംബർ 28-ന് ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ചോർവാഡ് എന്ന ചെറിയ ഗ്രാമത്തിലാണ് ധീരുഭായ് അംബാനി ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ഹൈസ്‌കൂളിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് ജീവിക്കാനായി ബിസിനസിലേയ്ക്ക് ഇറങ്ങാൻ നിർബന്ധിതമായി. അങ്ങനെ പക്കോഡ വിൽപ്പന തുടങ്ങി. ധീരുഭായ് അംബാനിയുടെ സംരംഭകത്വ യാത്രയുടെ തുടക്കം മാത്രമായിരുന്നു ഇത്.

മികച്ച സാധ്യതകൾ തേടി അദ്ദേഹം കൈയ്യിൽ കിട്ടിയ പണവുമായി യെമനിലെ ഏഡനിലേക്ക് പറഞ്ഞു. അവിടെ എ. ബെസ്സെ ആൻഡ് കമ്പനിയിൽ ഗ്യാസ് സ്റ്റേഷൻ അറ്റൻഡന്റായി ജോലിയിൽ പ്രവേശിച്ചു. പ്രതിമാസം 300 രൂപ സമ്പാദിച്ചു. എട്ട് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം കൈയ്യിൽ വെറും 500 രൂപയുമായി 1958 -ൽ ഇന്ത്യയിലേക്ക് മടങ്ങി. ഈ തുക മുടക്കുമുതലാക്കി, ബന്ധുവായ ചമ്പക്ലാൽ ദമാനിയെ പങ്കാളിയാക്കി ‘മാർജിൻ’ എന്ന പേരിൽ ഒരു തുണി വ്യാപാര കമ്പനി തുടങ്ങി.

രണ്ടു വർഷത്തിനു ശേഷം 1960 -ൽ റിലയൻസ് എന്ന ബ്രാൻഡ് സ്ഥാപിച്ചു. തുടക്കത്തിൽ തുണി വ്യവസായത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. മുംബൈയിൽ ഒരു ചെറിയ തുണി ഫാക്ടറിയായി ആയിരുന്നു റിലയൻസിന്റെ തുടക്കം. ധീരുഭായിയുടെ സമർത്ഥമായ നേതൃത്വത്തിന് കീഴിൽ ബിസിനസ് അതിവേഗം അഭിവൃദ്ധി പ്രാപിച്ചു.

വളരാനുള്ള അതിയായ മോഹത്തെ തുടർന്ന് 1977- 78 -ൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 1,000 രൂപ വിലയുള്ള ഐപിഒയുമായി പൊതുവിപണിയിലെത്തി. ഇന്ന് റിലയൻസ് ഇൻഡസ്ട്രീസ് 20,51,795 കോടി രൂപയുടെ ഒരു വടവൃക്ഷമാണ്. വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായി ഇതു നിലകൊള്ളുന്നു. റിലയൻസിൽ ആദ്യ കാലത്ത് നിക്ഷേപിച്ച ഏവരും ഇന്നു കോടീശ്വരൻമാരാണ്.

ഹൈഡ്രോകാർബൺ പര്യവേക്ഷണം, പെട്രോളിയം ശുദ്ധീകരണം, പെട്രോകെമിക്കൽസ്, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങി ഇന്നു കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഇല്ലാത്ത മേഖലകൾ ഇല്ലെന്നു തന്നെ പറയാം. 2002 -ൽ ധീരുഭായ് അംബാനി ലോകത്തോട് വിട പറഞ്ഞെങ്കിലും, മക്കളായ മുകേഷ് അംബാനിയും, അനിൽ അംബാനിയും ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. ഇന്ത്യയിൽ ഇന്നു ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന സ്ഥാപനം കൂടിയാണ് റിലയൻസ്. തൊഴിൽ ദാനത്തിലും ബഹുദൂരം മുന്നിലാണ്.

The story of Reliance Industries begins with Dhirubhai Ambani, who transformed a mere Rs 500 into India’s largest company. From his humble beginnings in Gujarat to establishing a textile empire in Mumbai, discover how Ambani’s vision shaped a multinational conglomerate involved in hydrocarbons, telecommunications, and more.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version