അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ദീപാവലി ആശംസ നേർന്ന് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഈ വർഷം ഭൂമിയിൽ നിന്ന് 260 മൈൽ അകലെവെച്ച് ദീപാവലി ആഘോഷിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നതെന്നും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസ അറിയിക്കുന്നതായും സുനിത പറഞ്ഞു.

വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോർഡ് ചെയ്ത് അയച്ച ആശംസാ വീഡിയോ പ്ലേ ചെയ്തത്. മഹത്തായ ഇന്ത്യൻ പൈതൃകങ്ങളേയും ആഘോഷങ്ങളേയും കുറിച്ച് തന്നെ പഠിപ്പിച്ചത് തന്റെ പിതാവാണെന്നും സന്ദേശത്തിൽ സുനിത പറഞ്ഞു. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്കും സുനിത ആശംസകൾ നേർന്നു.

2024 ജൂണിലാണ് ബോയിങ്ങിന്റെ സ്റ്റാർ ലൈനർ പേടകത്തിൽ സുനിത വില്യംസ് തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയ്ക്ക് തിരിച്ചത്. ബുച്ച് വിൽമോറിനൊപ്പം എട്ടു ദിവസത്തെ ദൗത്യത്തിനായാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. എന്നാൽ സ്‌റ്റാർലൈനർ പേടകത്തിൽ യന്ത്രത്തകരാർ ഉണ്ടായതോടെ ഇരുവരും ഭൂമിയിലേക്ക് തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. സ്‌പേസ്‌ എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ആയ ഫ്രീഡത്തിലൂടെ ഇവരെ 2025 ഫെബ്രുവരിയിൽ തിരികെയെത്തിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.

NASA astronaut Sunita Williams shares her heartfelt Diwali greetings from the International Space Station, reflecting on the festival’s themes of hope and joy while celebrating from 260 miles above Earth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version