വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ മാർക്കറ്റിനെ ഭരിക്കുന്ന ആഘോഷ സീസണിൽ ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിമാസ റേഡിയോ സംപ്രേക്ഷണമായ മൻ കി ബാത്തിലാണ് വരാനിരിക്കുന്ന ആഘോഷ സീസണിൽ മെയ്ഡ് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ ഉപയോഗിക്കാൻ മോഡി ആവശ്യമുന്നയിച്ചത്. വിനായക ചതുർത്തി മുതൽ രണ്ട് മാസത്തേക്ക് ദസറ, ദീപാവലി, ഛാത്ത് എന്നിങ്ങനെ നിരവധി ആഘോഷങ്ങളാണ് വരാനിരിക്കുന്നത്.

ഇന്ത്യൻ നിർമിത മൺചെരാതുകൾ മാത്രം വാങ്ങുന്നതിൽ ഒതുങ്ങരുത് എന്നും കൂടുതൽ പ്രാദേശിക ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നും മോഡി പറഞ്ഞു. ഇന്ത്യക്കാരന്റെ വിയർപ്പ് കൊണ്ട് ഇന്ത്യൻ മണ്ണിൽ നിർമിച്ച ഏതൊരു ഉത്പന്നവും രാജ്യത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ-ചൈന വാണിജ്യ ബന്ധം സങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കി ആളുകൾ കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. പത്ത് വർഷം പൂർത്തിയാക്കുന്ന മെയ്ക്ക് ഇൻ ഇന്ത്യ വൻകിട സംരംഭങ്ങളിൽ മുതൽ ചെറുകിട മേഖലകളിൽ വരെ സ്വാധീനമുണ്ടാക്കി. ഈ സ്വാധീനം തന്നെയാണ് ആഘോഷ വേളകളിലെ കച്ചവടത്തിലും പ്രതിഫലിക്കുന്നത്. രാഖി സമയത്ത് ഇന്ത്യൻ നിർമിത രാഖിയും കഴിഞ്ഞ ദീപാലവി കാലത്ത് ഇന്ത്യൻ നിർമിത അലങ്കാര ലൈറ്റുകളും ഇത്തരത്തിൽ പ്രചരിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ ദീപാവലിക്ക് മാത്രം റീട്ടെയിൽ മേഖലയിൽ 3.75 ലക്ഷം കോടിയുടെ കച്ചവടമാണ് നടന്നത്. എന്നാൽ അതിൽ 70 ശതമാനവും ചൈനീസ് ഉത്പന്നങ്ങൾ ആയിരുന്നുവെന്നും ഇത്തവണ പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടെ കൂടുതൽ മെയ്ക്ക് ഇൻ ഇന്ത്യ ഉത്പന്നങ്ങൾ വിറ്റഴിക്കപ്പെടുമെന്നും സാമ്പത്തിക വിദഗ്ധർ കരുതുന്നു.

Discover the shift towards ‘Made in India’ products this Diwali, as consumers embrace locally made lights, decor, and gifts, reducing reliance on imported goods and supporting Indian artisans.

Share.
Leave A Reply

Exit mobile version