ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ 82ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമയിൽ മാത്രമല്ല ബിസിനസ് ലോകത്തും ശക്തമായ സാന്നിധ്യമുള്ള ബിഗ് ബിക്ക് ഷെയർ മാ‍ർക്കറ്റിൽ മാത്രം 100 കോടിയുടെ നിക്ഷേപമുണ്ട്.

ജൽസ
മുംബൈയിലെ ജൽസ എന്ന ആഡംബര വീടാണ് ബച്ചൻ കുടുംബത്തിന്റെ കുടുംബ വീട്. 1982ൽ പുറത്തിറങ്ങിയ സത്തേ പേ സത്ത എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ നിർമ്മാതാവ് രമേഷ് സിപ്പി അമിതാഭിന് സമ്മാനിച്ചതാണ് ഈ വീട്. 120 കോടി രൂപയാണ് ഈ വീടിന്റെ ഏകദേശ മൂല്യം.

കാർ ശേഖരം
20 കോടിയിലധികം വിലമതിക്കുന്ന കാർ ശേഖരമാണ് ബിഗ് ബിക്ക് ഉള്ളത്. റോൾസ് റോയ്‌സ് ഫാൻ്റം, മെർസിഡേഴ്സ് ബെൻസ് ജിഎൽ 63 ഏഎംജി, റേഞ്ച് റോവർ 4.4ഡി, പോർഷേ കേമാൻ എന്നിങ്ങനെ വാഹനനിര നീളുന്നു.

മറ്റ് വസ്തുക്കൾ
വിലയേറിയ വീടുകളിലും കാറുകളിലും ഒതുങ്ങുന്നതല്ല ബച്ചന്റെ അമൂല്യ സമ്പാദ്യങ്ങൾ. വീടുകൾക്കും കാറുകൾക്കും പുറമേ 28 കോടിയോളം വില മതിക്കുന്ന ആഭരണ ശേഖരം അദ്ദേഹത്തിനുണ്ട്. ഇതിന് പുറമേ എട്ട് കോടിയോളം സ്വ‍ർണ-വെള്ളി നിക്ഷേപവുമുണ്ട്. 3.5 കോടിയുടെ വാച്ച് കലക്ഷനും 1.6 കോടിയുടെ ഗൃഹോപരണങ്ങളും അമിതാഭിനുണ്ട്. ഇതിന് പുറമേ 4.5 കോടി മതിപ്പ് വില കണക്കാക്കുന്ന പെയിന്റിങ് ശേഖരവും അദ്ദേഹത്തിന്റെ പക്കലുണ്ട്.

ഈ സമ്പത്തിനൊപ്പവും പതിനെട്ട് കോടിയുടെ വാഹന വായ്പകളും വ്യക്തിഗത വായ്പകളും ഉൾപ്പെടെയുള്ള ചില ബാധ്യതകളും അദ്ദേഹം വഹിക്കുന്നു.

മൊത്തം മൂല്യം
2024ലെ കണക്കനുസരിച്ച് 3190 കോടിയാണ് ബോളിവുഡ് ഇതിഹാസത്തിന്റെ ആകെ ആസ്തി.

Explore the stunning Jalsa, Amitabh Bachchan’s luxurious abode in Mumbai. Discover its beautiful interiors, serene garden, and family-friendly spaces that reflect the essence of celebration.

Share.

Comments are closed.

Exit mobile version