ഇനീഷ്യം എന്ന ഹൈഡ്രജൻ ഇന്ധന കൺസെപ്റ്റ് വാഹനം അവതരിപ്പിച്ച് ഹ്യൂണ്ടായ്. ദക്ഷിണ കൊറിയൻ വാഹനനിർമാതാക്കളുടെ ക്ലീൻ  എനെർജി രംഗത്തുള്ള ഏറ്റവും പുതിയ അതിഥിയാണ് ഇനീഷ്യം. ആർട്ട് ഓഫ് സ്റ്റീൽ എന്ന പുത്തൻ ഡിസൈൻ രീതിയോടെയാണ് ഇനിഷ്യത്തിന്റെ വരവ്.

2025ഓടെ വാഹനം ലോഞ്ച് ചെയ്യും. ഹൈ‍ഡ്രജൻ ഇന്ധന രംഗത്തെ വിപ്ലവം എന്നാണ് ഹ്യൂണ്ടായ് ഇനീഷ്യത്തെ വിശേഷിപ്പിക്കുന്നത്. ഭാവിയിൽ കൂടുതൽ ഹൈഡ്രജൻ ടെക് വാഹനങ്ങൾ കൊണ്ടുവരുമെന്നും കമ്പനി പറഞ്ഞു.

ഒറ്റ ചാർജിൽ 650 കിലോമീറ്റർ ഓടാനാവുന്ന വമ്പൻ കാറാണ് ഇനീഷ്യം. ഹ്യൂണ്ടായിയുടെ പുതിയ ഫ്യുവൽ സെൽ ടെക്നോളജിയാണ് ബാറ്ററി കപ്പാസിറ്റി ഇത്ര വർധിക്കാൻ കാരണം. 150 kw ആണ് വാഹനത്തിന്റെ മോട്ടോർ ഔട്ട്പുട്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ നിത്യോപയോഗത്തിനും ദൂരയാത്രകൾക്കും ഇനീഷ്യം ഒരുപോലെ യോജിച്ചതാകും.  

Hyundai unveils the Initium, a hydrogen-fueled concept vehicle set for a 2025 launch. With a 650 km range, advanced fuel cell technology, and Art of Steel design, Initium showcases Hyundai’s future in hydrogen innovation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version