ട്രേഡിംഗിലൂടെ പെട്ടെന്ന് കോടികൾ ഉണ്ടാക്കാം"- ഷിബിലി റഹിമാൻ പറയുന്നത് കേൾക്കണം! Shibili Rahiman's

പഠിക്കുക, എന്തെങ്കിലും ജോലി നേടുക, സെറ്റിൽ ആകുക. 70 ശതമാനം ആളുകളും ഈ ചിന്താഗതിയോടെയാണ് ജീവിക്കുന്നത്. അതിൽ നിന്നു മാറി സ്വന്തമായി എന്തെങ്കിലും മേഖലകളിലേക്ക് കടക്കണമെങ്കിൽ വലിയ ആത്മവിശ്വാസം വേണം. അങ്ങനെ അപാര ആത്മവിശ്വാസം കൈമുതലാക്കിയ വ്യക്തിയാണ് റോയൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും സിഇഓയുമായ ഷിബിലി റഹിമാൻ.

ഒൻപതാം ക്ലാസ്സിൽ ആദ്യ ബിസിനസ്
35 വർഷത്തോളമായി ട്രാവൽ ഏജൻസി നടത്തുന്ന പിതാവിനൊപ്പം നിന്നാണ് ഷിബിലി സ്കൂൾ കാലം മുതൽ ബിസിനസ്സിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്.  സ്വന്തം സംരംഭം എന്ന ഷിബിലിയുടെ മോഹം ആരംഭിക്കുന്നത് അവിടെ നിന്നാണ്.

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഷിബിലി സ്വന്തം ബിസിനസ് ആരംഭിച്ചു. പിതാവിന്റെ കടയ്ക്ക് അടുത്ത് തന്നെ ആരംഭിച്ച ഒരു ഫോട്ടോസ്റ്റാറ്റ് കടയായിരുന്നു ആദ്യ ബിസിനസ്. 50000 രൂപ പിതാവിൽ നിന്നും കടമായി വാങ്ങി പിന്നീട് അത് ലാഭമടക്കം തിരിച്ചും കൊടുത്തു ഷിബിലി. വെക്കേഷൻ സമയങ്ങളിൽ ഗ്രാഫിക് ഡിസൈനിങ്ങും ഫോട്ടോഷോപ്പും ഒക്കെ പഠിച്ച ഷിബിലി പിന്നീട് ഓൺലൈൻ ആയി ഡിസൈൻ വർക്കുകൾ ചെയ്ത് തുടങ്ങി. തുടർന്ന് വണ്ടികളുടെ സ്റ്റിക്കറിങ് വർക്കുകൾ ചെയ്യുന്ന പരിപാടിയും ഷിബിലി ആരംഭിച്ചു. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഇവയുടെ മാർക്കറ്റിങ്ങും വിൽപനയുമെല്ലാം. ഇത്തരം ചെറിയ ബിസിനസുകളിലൂടെ ഒരു തുക ഷിബിലി കരുതിവെച്ചു.

ട്രേഡിങ് രംഗത്തേക്ക്
പിന്നീടാണ് ഷിബിലി ട്രേഡിങ് രംഗത്തേക്ക് എത്തുന്നത്. കയ്യിലുണ്ടായിരുന്ന ചെറിയ തുക സ്റ്റോക് മാർക്കറ്റിൽ നിക്ഷേപിച്ച ഷിബിലിക്ക് ആദ്യകാലങ്ങളിൽ ട്രേഡിങ്ങിൽ മാർഗദർശികൾ ആരുമുണ്ടായിരുന്നില്ല. പരിചയത്തിലാരും യഥാർത്ഥ രീതിയിലുള്ള ട്രേഡിങ് ചെയ്യുന്നവർ ഉണ്ടായിരുന്നില്ല. യൂട്യൂബിൽപ്പോലും അക്കാലത്ത് മലയാളത്തിൽ ട്രേഡിങ് ചാനലുകൾ കുറവായിരുന്നു. കൂടുതലും ഹിന്ദി ചാനലുകൾ കണ്ടാണ് ഷിബിലി ട്രേഡിങ്ങ് പഠിച്ചത്.

നോ പ്രെഡിക്ഷൻ, ഒൺലി സ്റ്റാറ്റിസ്റ്റിക്സ്
ഇങ്ങനെ പാഷൻ മാത്രം വെച്ച് ട്രേഡിങ്ങിൽ എത്തിയ ഒരാളല്ല ഷിബിലി. സാഹചര്യങ്ങൾകൊണ്ട് അതിൽ എത്തിപ്പെടുകയായിരുന്നു. അത് കൊണ്ട് തന്നെ വലിയ കടങ്ങളുള്ളവർ ആ കടം തീർക്കാൻ ട്രേഡിങ്ങിനെ ഉപയോഗിക്കാം എന്ന് കരുതരുതെന്ന് ഷിബിലി പറയും. ഇത്ര കാശ് കിട്ടും എന്നു കരുതി ട്രേഡിങ്ങിലേക്ക് വന്നാൽ ഒരിക്കലും ട്രേഡിങ്ങിൽ വിജയം കണ്ടെത്താനാകില്ല. ഇത് അനുഭവത്തിന്റെ വെളിച്ചത്തിൽ ഷിബിലി പറയുന്നതാണ്. പ്രെഡിക്ഷൻ എന്ന സംഗതി ട്രേഡിങ്ങിൽ ഇല്ല. പകരം കൃത്യമായ സ്റ്റാറ്റിസ്റ്റിക്സും റിസ്ക് മാനേജ്മെന്റും വെച്ചാണ് ട്രേഡിങ് മുന്നോട്ട് കൊണ്ടു പോകേണ്ടത്.

ട്രേഡിങ്ങ് ചൂതാട്ടമല്ല
പൊതുവേ ആളുകൾക്കുള്ള തെറ്റിദ്ധാരണയാണ് ട്രേഡിങ് ചൂതാട്ടമാണെന്ന്. കാശ് ഇടുക, അത് ഇരട്ടിപ്പിക്കുക എന്നതല്ല ട്രേഡിങ്. അത് കൃത്യതയുള്ള ഒരു സംരംഭ രീതിയാണ്. അവിടെ സാധാരണ ബിസിനസ്സിലെ പോലെ നഷ്ടങ്ങൾ സംഭവിക്കാം. അതുകൊണ്ട് ബിസിനസ്സിനെ പോലെത്തന്നെ ട്രേഡിങ്ങിനെ കാണണം. അങ്ങനെ കൃത്യമായ സ്റ്റാറ്റിസ്റ്റികസും റിസ്ക് മാനേജ്മെന്റുമെല്ലാം കൊണ്ടുപോയാൽ മാത്രമേ ട്രേഡിങ്ങ് വിജയത്തിലെത്തൂ.

എക്സ്പറ്റേഷൻ VS റിയാലിറ്റി
ട്രേഡിങ്ങിൽ നിന്ന് പത്ത് വെച്ച് നൂറ് ഉണ്ടാക്കാം എന്ന് കരുതി വരുന്നവരോട് ഷിബിലിക്ക് പറയാനുള്ളത് കാശ് കളയാൻ പറ്റിയ ഏറ്റവും നല്ല ബിസിനസ്സാണ് ട്രേഡിങ് എന്നാണ്. ട്രേഡിങ്ങിൽ നഷ്ടം കൂടാൻ പ്രധാന കാരണം അതിലേക്കെത്താൻ വലിയ കടമ്പകളൊന്നും ഇല്ല എന്നതാണ്.  ഒരു സാധാരണ ബിസിനസ് തുടങ്ങാനുള്ള യാതൊരു നൂലാമാലകളും ട്രേഡിങ്ങിൽ വേണ്ട. അത്കൊണ്ട് പെട്ടെന്ന് എത്തിപ്പെടാവുന്ന മേഖല എന്ന നിലയിൽ ആളുകൾ ചൂതാട്ടം പോലെ അതിൽ പണമിട്ട് നഷ്ടത്തിലാകുന്നു. കൃത്യമായ നീക്കങ്ങൾക്ക് അനുസരിച്ചല്ല ഇൻവെസ്റ്റ് ചെയ്യുന്നതെങ്കിൽ ട്രേഡിങ്ങിൽ നഷ്ടം ഉറപ്പാണ്. പെട്ടെന്ന് കാശുകാരനാകാൻ അത് കൊണ്ട് ആരും ട്രേഡിങ്ങിലേക്ക് ഇറങ്ങേണ്ട എന്ന് ഷിബിലി മുന്നറിയിപ്പ് നൽകുന്നു.

സ്ഥിരത നിർബന്ധം
ട്രേഡിങ്ങിനെപ്പറ്റി പഠിച്ചെടുക്കാൻ പലർക്കും പല സമയമെടുക്കും. എത്രത്തോളം ആളുകൾ അതിനി വേണ്ടി പരിശ്രമിക്കുന്നു എന്നതും പ്രധാനമാണ്. ഒരു തവണ ലാഭം ലഭിച്ചു എന്ന് കരുതി എപ്പോഴും അങ്ങനെയാവണം എന്നില്ല. സ്ഥിരതയിൽ കൊണ്ടുപോകുക എന്നത് ട്രേഡിങ് വിജയത്തിൽ പ്രധാനം. ട്രേഡിങ് തുടർച്ചയായി ചെയ്തുകൊണ്ടേ ഇരിക്കേണ്ട ഒരു പ്രോസസ് ആണ്. അങ്ങനെ പോയാലേ ട്രേഡിങ്ങിൽ പിടിച്ചു നിൽക്കാനാകൂ.

മറ്റ് തെറ്റുകൾ
ട്രേഡിങ്ങിൽ തുടക്കക്കാർക്ക് സംഭവിക്കുന്ന പ്രധാന കുഴപ്പമാണ് ആദ്യം തന്നെ വലിയ തുക നിക്ഷേപിക്കുന്നത്. ആദ്യമായി ട്രേഡിങ് ചെയ്യുമ്പോൾ ഒരിക്കലും നമ്മെളെക്കൊണ്ട് താങ്ങാനാകാത്ത തുക നിക്ഷേപിക്കരുതെന്ന് ഷിബിൻ പറയുന്നു. കടത്തിലാക്കുന്ന സംഖ്യ ട്രേഡിങ്ങിന് ഉപയോഗിക്കരുത്.

ട്രേഡിങ്ങിന് സ്വന്തമായി ഒരു സ്ട്രാറ്റജി വേണം. അതൊരു സിസ്റ്റമാറ്റിക് അപ്രോച്ച് ആവണം. ഇടയ്ക്കിടയ്ക്ക് ആ സ്ട്രാറ്റജി മാറ്റിക്കളിക്കരുത് എന്നും ഷിബിലി. ഒന്ന്-രണ്ട് ശതമാനം മാത്രമേ ഒരട്രേഡിൽ മാക്സിമം റിസ്ക് ചെയ്യാൻ പാടുള്ളൂ. ഈ രീതിയിൽ പോകുകയാണെങ്കിൽ അതിന്റെ റിസൽറ്റ് ട്രേഡിങ്ങിൽ കാണാം. അതുപോലെത്തന്നെ കൂടുതൽ ക്യാപിറ്റൽ ഉണ്ടെന്നു കരുതി കൂടുതൽ പ്രോഫിറ്റ് ഉണ്ടാക്കാനാകില്ല. ഒരു നഷ്ടവുമില്ലാതെ ട്രേഡിങ് ചെയ്യാം എന്നു പറയുന്നവരെ സൂക്ഷിക്കണം. നഷ്ടം ട്രേഡിങ്ങിന്റെ കൂടെപ്പിറപ്പാണ്. അത് മനസ്സിലാക്കണം.

മെന്റർഷിപ്
ട്രേഡിങ്ങിൽ ലാഭമുണ്ടാക്കിത്തുടങ്ങിയ സമയത്ത് തന്നെ ലാഭത്തിൽ ട്രേഡിങ് ചെയ്തു കൊടുക്കാൻ സഹായം തേടി നിരവധി പേർ ഷിബിലിക്ക് അടുത്തെത്തി. എന്നാൽ അന്ന് ഷിബിലി മെന്ററിങ്ങിനെപ്പറ്റി ആലോചിച്ചിരുന്നില്ല. പക്ഷേ പിന്നീട് ക്യാപിറ്റൽ അലോക്കേറ്റ് ചെയ്ത് ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങി ട്രേഡിങ് ചെയ്തു കൊടുക്കാൻ ആരംഭിച്ചു. അതെല്ലാം വ്യക്തിബന്ധങ്ങളുടെ പുറത്ത് മാത്രമായിരുന്നു. ട്രേഡിങ്ങിനായി സ്ഥാപനമൊന്നും ഷിബിലി അന്ന് തുടങ്ങിയിരുന്നില്ല. എന്നാൽ ആദ്യ ഘട്ടത്തിൽ വലിയ ക്യാപിറ്റൽ വെച്ചുള്ള ട്രേഡിങ് ഷിബിലിക്ക് തിരിച്ചടി സമ്മാനിച്ചു. പിന്നീട് നീക്കിയിരിപ്പുണ്ടായ ചെറിയ ഫണ്ട് വെച്ചാണ് ഷിബിലി തിരിച്ചുവന്നത്.

ഇരുപത്തിരണ്ടുകാരന് 12 കമ്പനികൾ
കൊച്ചി കേന്ദ്രീകരിച്ചുള്ള ട്രേഡിങ് കമ്മ്യൂണിറ്റി ഷിബിലിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചു. ആ കമ്മ്യൂണിറ്റിയുടെ പിൻബലത്തിലാണ് റോയൽ അസറ്റ്സ് അക്കാഡമി എന്ന ട്രേഡിങ് പഠനകേന്ദ്രം ഷിബിലി ആരംഭിക്കുന്നത്. ഇന്ന് 22 വയസ്സുകാരൻ ഷിബിലിയുടെ റോയൽ അസറ്റ്സിനു കീഴിൽ പന്ത്രണ്ടോളം കമ്പനികളാണുള്ളത്.

റോയൽ അസറ്റ്സ് ആർക്ക് വേണ്ടി
നാലാം വർഷത്തിലാണ് റോയൽ അസറ്റ്സ് ഇപ്പോൾ. കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്ത് പാസ്സീവ് ഇൻകം ഉണ്ടാക്കാൻ റോയൽ അസറ്റ്സ് അവസരമൊരുക്കുന്നു. ഇങ്ങനെ നിക്ഷേപകർക്കായി പ്രത്യേക പ്ലാൻ റോയൽ അസറ്റ്സിന് ഉണ്ട്. അതോടൊപ്പം ലിക്വിഡിറ്റി മെയിൻ്റനസും റോയൽ അസറ്റ്സ് ചെയ്യുന്നു. വിവിധ ബിസിനസുകളിൽ നിന്നുള്ള ലാഭം നിക്ഷേപകർക്ക് തിരികെ ലഭിക്കും.

സംരംഭകരോട്
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരോട് മൂന്ന് കാര്യങ്ങളാണ് ഷിബിലിക്ക് പറയാനുള്ളത്. ഒന്ന് ഇന്നൊവേഷൻ. ഒരു സ്ററാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്തെങ്കിലും തുടങ്ങുക എന്ന ചിന്ത ഒഴിവാക്കണം.  ആദ്യം കണ്ടെത്തേണ്ടത് എവിടെയാണ്, എന്താണ് ബിസിനസ് ചെയ്യേണ്ടത് എന്നാണ്. അതിനുവേണ്ടിയുള്ള പ്രൊഡക്റ്റോ സർവീസോ സ്വയം കണ്ടെത്തി അതിനെ ബിസിനസ് ചെയ്യുക. ആവശ്യക്കാരന് ആവശ്യമുള്ള പ്രൊഡക്റ്റും സർവീസും കൊടുത്തിട്ടേ കാര്യമുള്ളൂ. ആവശ്യക്കാരനെ കണ്ടെത്തലും അത്കൊണ്ട് പ്രധാനമാണ്. അതാണ് ഇന്നൊവേവേഷൻ.

രണ്ടാമതായി ലീഡർഷിപ് ക്വാളിറ്റി വേണം. നമുക്കുള്ള വിഷൻ, ടീമിന് പകർന്നുനൽകുക എന്നതാണ് നേതൃപാടവം. അതിന് നമ്മൾ ടീമിന്റെ ഭാഗമാകണം. മുതലാളി കളിച്ച് നിന്നാൽ ഇന്നത്തെക്കാലത്ത് കാര്യം നടക്കില്ല. ടീമിന് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുത്താലേ അവരുടെ ക്രിയേറ്റിവിറ്റിയും പ്രൊഡക്റ്റിവിറ്റിയും ഫലപ്രദമായി വിനിയോഗിക്കാനാകൂ.

അത്പോലെത്തന്നെ പ്രധാനമാണ് റെസിലിയൻസ്. ബിസിനസ്സിൽ എപ്പോഴും തിരിച്ചടികൾ ഉണ്ടാകാം. അതിൽ തളരാതെ മുന്നോട്ടു പോകാനുള്ള കരുത്തുണ്ടാകണം.

ട്രേഡിങ്ങ് സംബന്ധിച്ച വിവരങ്ങൾക്കായി srkprahman.comroyalassets.info വെബ്സൈറ്റുകൾ സന്ദർശിക്കുക. വിളിക്കാം  9746766944.

Discover the inspiring journey of Shibili Rahiman, MD & CEO of Royal Group of Companies. Starting his first business in ninth grade, Shibili moved from a photostat shop to stock trading and now leads 12 companies. He shares insights on the importance of innovation, resilience, and leadership in business and trading success.

Share.
Leave A Reply

Exit mobile version