സാമ്പത്തിക നീക്കിയിരിപ്പ് എന്ന നിലയിൽ രാജ്യമോ സെൻട്രൽ ബാങ്കുകളോ മാറ്റിവെയ്ക്കുന്ന സ്വർണമാണ് കരുതൽ സ്വർണ നിക്ഷേപം (Gold Reserves) എന്ന് അറിയപ്പെടുന്നത്. പല രാജ്യങ്ങളും പല ആവശ്യങ്ങൾക്കായാണ് കരുതൽ സ്വർണ നിക്ഷേപം നടത്തുന്നത്.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക് പ്രകാരം യുഎസ് ആണ് ഏറ്റവുമധികം സ്വർണ കരുതൽ നിക്ഷേപമുള്ള രാജ്യം. ഫ്രാൻസ്, ഇറ്റലി, ജമനി എന്നീ രാജ്യങ്ങളാണ് രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിലുള്ളത്. അമേരിക്കയുടെ കരുതൽ നിക്ഷേപം ഈ മൂന്ന് രാജ്യങ്ങളുടേയും സ്വർണ നിക്ഷേപങ്ങൾ കൂട്ടിവെച്ചാൽ ഉള്ളതിനേക്കാളും വലുതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കരുതൽ സ്വർണ നിക്ഷേപം വർധിപ്പിക്കാൻ തുടങ്ങിയ അമേരിക്ക 1934ൽ ഗോൾഡ് റിസേർവ് ആക്ട് പാസ്സാക്കി. ആക്ട് പ്രകാരം സ്വർണത്തിന്റെ അവകാശം വ്യക്തികളിൽ നിന്നും രാജ്യത്തിന്റെ ട്രഷറിയിലേക്ക് മാറി. ഇത് രാജ്യത്തിന്റെ സ്വർണ നിക്ഷേപം വൻ തോതിൽ വർധിപ്പിച്ചു. ഇന്ന് അമേരിക്കയുടെ കരുതൽ സ്വർണ നിക്ഷേപം 8,133.46 ടൺ ആണ്.
ഈ നാല് രാജ്യങ്ങൾക്ക് പുറമേ റഷ്യ, ചൈന, ജപ്പാൻ, ഇന്ത്യ, നെതർലാൻഡ്സ്, ടർക്കി എന്നീ രാജ്യങ്ങളാണ് സ്വർണ നിക്ഷേപത്തിൽ ആദ്യ പത്തിൽ ഉള്ളത്. എട്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ കരുതൽ സ്വർണ നിക്ഷേപം 840 ടൺ ആണ്.
Explore the significance of gold reserves held by central banks, their role in stabilizing currencies, and how countries like the U.S., Germany, and India leverage gold for financial security.