യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ഏറ്റുവാങ്ങി തിരുവനന്തപുരം. സുസ്ഥിര നഗര വികസനത്തിനുള്ള ആഗോള അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നഗരമാണ് തിരുവനന്തപുരം. യുഎൻ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും ചേർന്നാണ് അവാർഡ് നൽകുന്നത്. സാൽവഡോർ (ബ്രസീൽ), ബ്രിസ്ബെൻ (ഓസ്ട്രേലിയ), ഫൂചൗ (ചൈന) തുടങ്ങിയ നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം നേടിയത്.
നഗര പുരോഗതി, ഭരണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് തിരുവനന്തപുരത്തിന് അവാർഡ് ലഭിച്ചിരിക്കുന്നത്. ആഗോള നഗരങ്ങളിൽ സുസ്ഥിര വികസനനത്തിനും നഗരസുരക്ഷയ്ക്കും നഗര ശാക്തീകരണ പ്രവർത്തനങ്ങൾക്കുമായി തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം.
ഈജിപ്റ്റിലെ അലക്സാൺഡ്രിയയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുൽ ശർമയും പുരസ്കാരം ഏറ്റുവാങ്ങി.
Thiruvananthapuram becomes the first Indian city to win the prestigious UN Habitat Shanghai Award for Sustainable Urban Development, recognized for its urban governance, security, and sustainable development efforts.