ആമുഖം ആവശ്യമില്ലാത്ത പേരാണ് ഏ.ആർ. റഹ്മാന്റേത്. സംഗീതത്തിനു പുറമേ മദ്രാസിന്റെ മൊസാർട്ട് സമ്പത്തിലും മുൻപന്തിയിലാണ്. മദ്രാസിലെ തെരുവിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ പാട്ടുപാടി നടന്നിരുന്ന ഏആർ ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സംഗീതജ്ഞനാണ്.
പാട്ട് പാടുന്നതിനും സംഗീതം ചെയ്യുന്നതിനും റഹ്മാന് വ്യത്യസ്ത ചാർജാണ്. ഒരു പാട്ട് പാടാൻ ഏആർ വാങ്ങുന്നത് മൂന്ന് കോടി രൂപയാണ്. സംഗീതസംവിധാനത്തിന് ഇതിലും കാശ് കൂടും. ഹിന്ദിയിൽ 1995ൽ ഇറങ്ങിയ രംഗീലയിലാണ് ഏആർ ആദ്യമായി സംഗീതം ചെയ്തത്. വൻ ഹിറ്റായ പാട്ടുകൾക്കു പുറകേ ദിൽസേയും താലും എത്തി. 2008ലെ സ്ലം ഡോഗ് മില്ല്യണയറിലൂടെയാണ് ഏആറിന്റെ ഖ്യാതി ഇന്ത്യക്ക് പുറത്തെത്തുന്നത്. ആ ചിത്രത്തിലെ സംഗീതത്തിന് ആദ്യ ഓസ്കാറും അദ്ദേഹത്തിന് ലഭിച്ചു.
ആറ് ദേശീയപുരസ്കാരവും രണ്ട് ഓസ്കാറും ഗോൾഡൺ ഗ്ലോബും അടക്കം അവാർഡുകളുടെ വലിയ നിരതന്നെ ഏആറിന് സംഗീതത്തിനു ലഭിച്ചു. 2010ൽ സംഗീതമാന്ത്രികന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 1728 കോടി രൂപ ആസ്തിയുള്ള ഏആർ ജീവകാരുണ്യരംഗത്തും സജീവമാണ്.
Explore the incredible journey of AR Rahman, India’s richest musician. From humble beginnings to international fame, Rahman’s net worth of Rs 1728 crore and award-winning music, including Oscars and a Golden Globe, highlight his remarkable success and dedication to philanthropy.