കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പ്രതിദിന വിമാന സർവീസുകൾ ഏർപ്പെടുത്തി ബഹ്റൈൻ നാഷണൽ കാരിയറായ ഗൾഫ് എയർ (Gulf Air). നിലവിൽ ഗൾഫ് എയറിന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആഴ്ചയിൽ നാല് സർവീസുകളാണ് ഉള്ളത്. ഇതാണ് ദിവസേനയുള്ള സർവീസാക്കി മാറ്റുന്നത്. അതേസമയം, കൊച്ചിയിലേക്കുള്ള സർവീസുകൾ സ്റ്റാൻഡേർഡ്-ടൈം ഓപ്പറേഷനിലേക്ക് വർദ്ധിക്കുമ്പോൾ തിരുവനന്തപുരം സർവീസ് സ്പ്ലിറ്റ്-ടൈം ഷെഡ്യൂളിലേക്കാണ് വർദ്ധിക്കുക.

കൂുതൽ സർവീസ് ഉൾപ്പെടുത്തിയ ഷെഡ്യൂൾ ദക്ഷിണേന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ യാത്രക്കാർക്ക് കൂടുതൽ സാകര്യം ഉറപ്പ് നൽകുമെന്ന് ഗൾഫ് എയർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർട്ടിൻ ഗൗസ് പറഞ്ഞു. ഗൾഫിലുടനീളമുള്ള കുടുംബങ്ങൾക്ക് ഈ റൂട്ടുകൾ എത്രത്തോളം പ്രധാനമാണെന്ന് കമ്പനിക്ക് അറിയാം. ബഹ്റൈനിനൊപ്പം മുഴുവൻ ജിസിസിയേക്കുമുള്ള കണക്റ്റിവിറ്റി കൂട്ടാൻ ഇത് സഹായിക്കും. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള തുടർ സർവീസുകളും ദൈനംദിന സർവീസുകൾ പിന്തുണയ്ക്കുന്നു. ഇന്ത്യൻ വിപണിയിൽ ഗൾഫ് എയറിന്റെ ദീർഘകാല സാന്നിധ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ വിപുലീകരണം-അദ്ദേഹം പറഞ്ഞു.
Bahrain’s Gulf Air increases flight frequency to Kochi and Thiruvananthapuram to daily services, enhancing connectivity between Kerala and the GCC.