വീടായാൽ വെളിച്ചം വേണം, വായിക്കാനും വേണം വെളിച്ചം. പക്ഷേ വെളിച്ചമിട്ടാൽ കുഞ്ഞ് ഉണരും. കുഞ്ഞുണരാതെ, ലൈറ്റിടാതെ രാത്രിയിൽ പുസ്തകം വായിക്കണമെങ്കിൽ എന്ത് ചെയ്യും. മൊബൈൽ ടോർച്ചിന്റെ വെളിച്ചം വെച്ച് വായിക്കുന്നവരുണ്ടാകും. എന്നാൽ അത് കണ്ണിന് കൂടുതൽ സ്ട്രെയിൻ നൽകും. ഉറക്കം കളയും. വെളിച്ചം, കുഞ്ഞുണരൽ, വായന-മൊത്തം പ്രശ്നം തന്നെ. ഈ പ്രശ്നത്തിന് പരിഹാരം കണ്ട് സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരാൾ. മൊബൈൽ സക്രീനിലെ വെളിച്ചം വെച്ച് ഉണ്ടാക്കിയ റീഡിംഗ് ലാമ്പ് ആണ് ‘ന്യൂ ഫാദറെ’ താരമാക്കിയത്. അതും ചാറ്റ് ജിപിടി നോക്കി വെറും നാൽപ്പത് മിനിറ്റ് കൊണ്ട് ആശാൻ ലാമ്പുണ്ടാക്കി.  

ഫോൺ സ്ക്രീനിന്റെ ബ്രൈറ്റ്നസ് കൃത്യമായ അളവിൽ കൂട്ടാനും കുറയ്ക്കാനും പറ്റുന്ന തരത്തിലുള്ള ആപ്പാണ് 40 മിനിറ്റ് കൊണ്ട് ഉണ്ടാക്കിയത്. ആപ്പിൽ കയറി സ്ക്രീൻ ബ്രൈറ്റ്നസ് അഡ്ജസ്റ്റ് ചെയ്താൽ ഫോൺ റീഡിങ് ലാമ്പായി ഉപയോഗിക്കാം. പൂർണമായും വർക്ക് ചെയ്യുന്ന ആപ്പ് ഉണ്ടാക്കിയതിനു പുറമേ ഗിറ്റ് ഹബ് എന്ന ഡെവലപ്പർ പ്ലാറ്റ്ഫോമിലും ആപ്പിന്റെ വിവരങ്ങൾ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ കൂടുതൽ ഫീച്ചേർസ് ചേർത്ത് പ്രോഗ്രസ്സീവ് വെബ് ആപ്പ് ആക്കി എല്ലാ ഫോണുകളിലും ഉപയോഗിക്കാവുന്ന തരത്തിൽ ആപ്പ് വികസിപ്പിക്കാനൊരുങ്ങുകയാണ്. സൗജന്യമായി ആളുകൾക്ക് ആപ്പ് ഉപയോഗിക്കാനുള്ള സാഹചര്യമൊരുക്കും. അങ്ങനെ വെളിച്ചവും കുഞ്ഞുണരലും തമ്മിലുള്ള പ്രശ്നം കൊണ്ട് ആദ്യമായി ഒരു ഉപകാരമുണ്ടായി എന്ന് കമന്റടിക്കുകയാണ് നെറ്റിസൺസ്.

Discover the story of a new dad who created a gentle reading light app to help other parents read at night without disturbing their family. This innovative tool, born out of sleepless nights, is now available as a free, soothing light solution for late-night reading.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version