കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് സ്വന്തമാക്കാവുന്ന കാർ എന്ന രത്തൻ ടാറ്റയുടെ സ്വപ്നമാണ് 2008ൽ നാനോയിലൂടെ പൂവണിഞ്ഞത്. അന്ന് വെറും ഒരു ലക്ഷം രൂപയ്ക്കാണ് ടാറ്റ ഈ കുഞ്ഞൻ കാർ വിപണിയിലെത്തിച്ചത്. ഇപ്പോൾ അടിമുടി മാറ്റത്തോടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ടാറ്റയുടെ ഐക്കോണിക് വാഹനം.
രൂപത്തിലും ഫീച്ചേർസിലും പ്രകടനത്തിലും പുത്തൻ മാറ്റങ്ങളുമായാണ് പുതിയ നാനോ വിപണിയെലത്തുന്നത്. എല്ലാം മികച്ചതാക്കുമ്പോഴും കാറിന്റെ വില ആളുകൾക്ക് കയ്യിലൊതുങ്ങുന്ന തരത്തിലുമാണ്.
രൂപമാറ്റമാണ് പുതിയ നാനോയുടെ സവിശേഷത. പഴയ ഡൈമൻഷൻസ് നിലനിർത്തുന്ന വാഹനം മോഡേൺ ഡിസൈനിലേക്ക് മാറി. ഇടുങ്ങിയ വഴികളിലും ട്രാഫിക്കിലും എളുപ്പത്തിൽ ഓടിച്ചു പോകാവുന്ന തരത്തിലുള്ള ഡിസൈൻ ആണ് ടാറ്റ പുതിയ നാനോയ്ക്ക് നൽകിയിട്ടുള്ളത്. ഹൈഡ്ലൈറ്റിലേയും ബോഡിയിലേയും മാറ്റങ്ങൾ യുവാക്കളെക്കൂടി ആകർഷിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്.
624 സിസി പെട്രോൾ എഞ്ചിൻ വേരിയന്റിലാണ് പുതിയ നാനോ എത്തുക. വാഹനത്തിന് 25 മുതൽ 30 വരെ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്. പഴയ നാനോയുടെ ഏറ്റവു വലിയ പ്രശ്നം സുരക്ഷയായിരുന്നു. എന്നാൽ സുരക്ഷാപ്രശ്നങ്ങളും പരിഹരിച്ചാണ് പുതിയ നാനോ എത്തുന്നത്. രണ്ടര ലക്ഷം രൂപ മുതലാണ് പുതിയ നാനോയുടെ വില വരുന്നത്. ഇപ്പോൾ ഇന്ത്യൻ വിപണിയിലുള്ള ഏറ്റവും വില കുറഞ്ഞ കാറായി ഇതോടെ നാനോ മാറും.
Tata Motors reintroduces the iconic Nano, revamped for modern urban mobility. With enhanced design, performance, and features, this affordable vehicle aims to redefine accessibility for middle-class families in India.