തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി 1.57 കോടി രൂപ നികുതി കുടിശ്ശിക അടക്കണമെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് നോട്ടീസ്. ക്ഷേത്രത്തിന് ലഭിക്കുന്ന വാടക വരുമാനം, ഭക്തർക്കുള്ള വസ്ത്രങ്ങളിൽ നിന്നുള്ള തുക, വിവിധ വസ്തുക്കളുടെ വിൽപന തുടങ്ങിയ സേവനങ്ങളിൽ നിന്ന്  കഴിഞ്ഞ ഏഴ് വർഷത്തെ കുടിശ്ശിക ചൂണ്ടികാട്ടിയാണ് ജിഎസ്ടി നോട്ടീസ്.

ആരാധനനാലയങ്ങൾക്ക് ജിഎസ്ടിയിൽ ഇളവുണ്ടെന്ന ഭരണസമിതിയുടെ വിശദീകരണം തള്ളിയാണ് നോട്ടീസ് വന്നിരിക്കുന്നത്. പതിനാറ് ലക്ഷം രൂപ മാത്രമാണ് ക്ഷേത്രത്തിന്റെ നികുതിയടക്കേണ്ട വരുമാനമെന്നും അത് പ്രകാരമുള്ള നികുതി മൂന്ന് ലക്ഷം രൂപ അടച്ചതാണെന്നും ക്ഷേത്രഭരണസമിതി വ്യക്തമാക്കി.

നികുതി സംബന്ധിച്ച് ജിഎസ്ടി അധികൃതർ നേരത്തെ ക്ഷേത്ര ഭരണസമിതിയുടെ മതിലകത്തെ കാര്യാലയത്തിൽ പരിശോധന നടത്തിയിരുന്നു. ആകെ വരുമാനത്തിൽ നിന്നും ജിഎസ്ടി അടയ്ക്കുന്നില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തൽ. 

The Sree Padmanabhaswamy Temple has received a ₹1.57 crore GST notice for unpaid taxes from July 2017 to March 2024. The notice covers unpaid GST on services like rentals, cloakroom fees, and temple merchandise. Temple authorities argue for GST exemption, stating that their services are non-commercial.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version