സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാനും സന്ദേശം അയക്കാനുമുള്ള സേവനവുമായി സർക്കാർ ടെലികോം ദാതാക്കളായ ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിന്റെ ഏഴ് പുതിയ സേവനങ്ങങ്ങളിൽ വരുന്നതാണ് സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാനും സന്ദേശമയക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ. പദ്ധതി നിലവിൽ വന്നാൽ രാജ്യത്തെ സ്വകാര്യ മൊബൈൽ സേവന ദാതാക്കളായ ജിയോ, എയർടെൽ തുടങ്ങിയവയ്ക്ക് വൻ തിരിച്ചടിയാകും.  

‘ഡയറക്ട് ടു ഡിവൈസ്’ എന്ന ഫീച്ചർ വെച്ച് മൊബൈൽ നെറ്റ് വഞക്ക് ഇല്ലാതെ സാറ്റലൈറ്റ് ഉപയോഗിച്ചാണ് കോൾ-മെസേജ് നടത്താനാകുക. തടസ്സമില്ലാത്തതും വിശ്വസനീയവുമായ കണക്റ്റിവിറ്റിയും നൽകാനായി ഉപഗ്രഹ, ടെറസ്ട്രിയൽ മൊബൈൽ നെറ്റ്‌വർക്കുകളെ സംയോജിപ്പിച്ചാണ് ഫീച്ചർ പ്രവർത്തിക്കുക.

വിയാസറ്റുമായി സഹകരിച്ച് വികസിപ്പിച്ച ഡയറക്ട് ടു ഡിവൈസ് സേവനത്തിന്റെ പരീക്ഷണം അടുത്തിടെ നടന്ന  മൊബൈൽ കോൺഗ്രസിൽ നടന്നിരുന്നു. ഉപഗ്രഹത്തിൽ പ്രവർത്തിക്കുന്ന ടൂ-വേ സന്ദേശമയയ്‌ക്കൽ സേവനങ്ങളാണ് ബിഎസ്എൻഎ പരീക്ഷണത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്. കോൺഫറൻസിൽ നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്ക് (NTN) കണക്റ്റിവിറ്റിയുള്ള ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് വിയാസാറ്റ് ഉപഗ്രഹത്തിലേക്ക് സന്ദേശം അയച്ചിരുന്നു.

BSNL’s new satellite connectivity service is transforming communication by enabling calls without SIM cards, reaching remote areas. Explore BSNL’s Direct-to-Device (D2D) technology and its competitive edge in satellite communication.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version