കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ ഒരുക്കാൻ കർണാടകയിലെ തീരദേശ നഗരമായ മംഗളൂരു. മംഗളൂരു വാട്ടർമെട്രോയ്ക്കുള്ള പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ കർണാടക മെരിടൈം ബോർഡ് തീരുമാനമായി. നേത്രാവതി-ഗുരുപുര നദിയിലാണ് നിർദിഷ്ട വാട്ടർ മെട്രോ വരിക. ബജാൽ മുതൽ മറവൂർ വരെ 30 കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ട മെട്രോ സർവീസ് ആരംഭിക്കുക. ഒറ്റപ്പെട്ട പ്രദേശങ്ങളെ കൃത്യമായ ജലഗതാഗത സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗതാഗതത്തിനൊപ്പം ആയിരങ്ങൾക്ക് തൊഴിൽ സാധ്യതയും കൈവരിക്കാൻ സഹായിക്കുന്ന പദ്ധതി നേത്രാവതി നദിയിലെ ബജാലിനെ ഗുരുപുര നദിയിലെ മറവൂരുമായി ബന്ധിപ്പിക്കും. ഈ റൂട്ടിൽ 17 വാട്ടർ മെട്രോ സ്റ്റേഷനുകൾ നിർമിക്കും. മെട്രോ സർവീസ് പ്രവർത്തനങ്ങൾക്കായി കൂടുതൽ പ്രദേശവാസികളെ ഉൾപ്പെടുത്തും.
കൊച്ചി മെട്രോയാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ജലഗതാഗത സംവിധാനം. വാട്ടർ മെട്രോ പ്രവർത്തനം പൂർണഗതിയിൽ വികസിപ്പിച്ചു കഴിഞ്ഞാൽ മംഗളൂരുവിന് ആ സ്ഥാനം കൈവരിക്കാനാകും.
Mangaluru is set to launch its Water Metro inspired by Kerala’s Kochi model. The project will connect isolated areas using National Waterways along the Nethravathi and Gurupura rivers, promoting eco-friendly transit.