കേരളത്തിൽ വേരുറപ്പിക്കാൻ പ്രമുഖ ആരോഗ്യ സംരക്ഷണ ശൃംഖല കൃഷ്ണ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കൽ സയൻസസ് (Krishna Institute of Medical Sciences – KIMS). അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 3000 ബെഡുകളുള്ള ആശുപത്രി ശൃംഖല സ്ഥാപിക്കാനാണ് കിംസിന്റെ പദ്ധതി. നിലവിൽ കേരളത്തിനു പുറമേ തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലായി പതിനാറിലധികം ആശുപത്രികൾ കിംസ് ഗ്രൂപ്പിനുണ്ട്.

കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രി ഏറ്റെടുത്താണ് കിംസ് ആദ്യം കേരളത്തിലെത്തിത്. തുടർന്ന് തൃശ്ശൂർ വെസ്റ്റ്‌ഫോർട്ട് ആശുപത്രിയുമായി ഓപ്പറേഷൻ ആൻഡ് മാനേജ്‌മെന്റ് കരാറും ഒപ്പ് വെച്ചു. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആശുപത്രികൾ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് കിംസ്. കൊല്ലം, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലും  കിംസിന് ആശുപത്രികൾ ഏറ്റെടുക്കാനുള്ള പദ്ധതിയുണ്ട്. എറണാകുളം ചേരാനെല്ലൂരിൽ ഹെൽത്ത് സിറ്റിക്കായി കിംസ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.  അടുത്ത രണ്ട് വർഷത്തിനകം കേരളത്തിലെ എല്ലാ ജില്ലകളിലും ആശുപത്രി ആരംഭിക്കുകയാണ് കിംസിന്റെ ലക്ഷ്യം.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിംസ് ദേശീയ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി കൂടിയാണ്. 

KIMS is expanding its healthcare network across Kerala with plans to open 3,000-bed hospitals in all districts over the next five years. The group is actively acquiring hospitals in key districts like Kozhikode, Thiruvananthapuram, and more.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version