കർണാടകയിൽ വമ്പൻ നിക്ഷേപവുമായി വിപ്രോ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ് (WIN). പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾകളുടെ (PCB)  അടിസ്ഥാന വസ്തുക്കൾ നിർമ്മിക്കുന്നതിതിനായി വിപ്രോ ഇലക്ട്രോണിക് മെറ്റീരിയൽസ് (Wipro Electronic Materials) എന്ന പുതിയ ബിസിനസ് വിഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇതുമായി ബന്ധപ്പെട്ട് 500 കോടി രൂപയുടെ നിക്ഷേപമാണ് കർണാടകയിലെ പുതിയ സൗകര്യത്തിനായി വിപ്രോ ചിലവഴിക്കുന്നത്. 2026 മുതൽ പ്ലാന്റിൽ ഉത്പാദനം ആരംഭിക്കും.

350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്ലാന്റ്, 6 ദശലക്ഷത്തിലധികം കോപ്പർ ക്ലാഡ് ലാമിനേറ്റുകളും (copper-clad laminates) അനുബന്ധ പ്രീപ്രെഗ് മെറ്റീരിയലുകളും (prepreg materials) ഉത്പാദിപ്പിക്കും. ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ നിക്ഷേപമാണ് വിപ്രോ ഇലക്ട്രോണിക് മെറ്റീരിയൽസെന്നും കർണാടക സർക്കാരിന്റെയും മെയ്റ്റിയുടെയും (MeitY) പിന്തുണ പദ്ധതിക്ക് ഏറെ ഗുണം ചെയ്തതായും വിൻ സിഇഒയും എംഡിയുമായ പ്രതീക് കുമാർ (Pratik Kumar) പറഞ്ഞു.

Wipro Infra announces a ₹500 crore investment in Karnataka for a new PCB materials manufacturing unit, creating 350 jobs by 2026.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version