ഇന്ത്യൻ കോംപാക്റ്റ് എസ്‌യുവി വിപണിയിൽ താരമാകാൻ സ്കോഡ കൈലാഖ്. ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഇന്ത്യയിലെത്തിക്കുന്ന ആദ്യ കോംപാക്റ്റ് എസ്‌യുവി കൂടിയായ കൈലാഖിന്റെ വില 7.89 ലക്ഷം രൂപയാണ്. വരാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ വാഹനം പ്രദർശനത്തിനെത്തും. ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്ന വാഹനം ജനുവരിയോടെ ഇന്ത്യൻ വിപണിയിലുമെത്തും.

ഇന്ത്യൻ വാഹനവിപണിയിൽ ഏറ്റവുമധികം മത്സരം നടക്കുന്ന മേഖലയാണ് കോംപാക്റ്റ് എസ്‌യുവികളുടേത്. സ്കോഡ ഇത് വരെ ഇറക്കിയതിൽ ഏറ്റവും ചെറിയ എസ്‌യുവി എന്ന സവിശേഷതയും കൈലാഖിനുണ്ട്. പ്രധാനമായും പ്രീമിയം വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്കോഡയിൽ നിന്നും പോക്കറ്റിനിണങ്ങുന്ന വിലയിൽ ഒരു എസ്‌യുവി ലഭിക്കും എന്നത് വാഹനപ്രേമികളെ ഏറെ സന്തോഷിപ്പിക്കുന്നു.

കുഷാഖ്, സ്ലാവിയ എന്നീ മോഡലുകൾക്ക് സമാനമായ പ്ലാറ്റ്ഫോമാണ് കൈലാഖിനും. കാഴ്ചയിലും കൈലാഖിന് കുഷാഖുമായി സാമ്യമുണ്ട്. മോഡേൺ സോളിഡ് എന്ന സ്കോഡയുടെ പുതിയ ഡിസൈൻ ശൈലിയാണ് കൈലാഖിന്റെ സവിശേഷത. ഒരു ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ എഞ്ചിനുമായി എത്തുന്ന വാഹനം115 എച്ച്പി പവറും 178എൻഎം ടോർക്കും ഉദ്പാദിപ്പിക്കും. സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിലുള്ള കൈലാഖിൽ മുപ്പത്തഞ്ചിലധികം സുരക്ഷാ ഫീച്ചറുകളുണ്ട്.

Skoda India introduces the Kylaq compact SUV, starting at Rs 7.89 lakh. With a modern design, spacious interiors, and solid safety features, the Kylaq aims to boost Skoda’s sales in India. Bookings open on December 2, 2024.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version