നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. വരാൻ പോകുന്നത് അമേരിക്കയുടെ സുവർണകാലമായിരിക്കും എന്ന് പിച്ചൈ എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ പറഞ്ഞു. ട്രംപ് ഭരണത്തിനു കീഴിൽ ടെക് ലോകം സമാനതകളില്ലാത്ത നേട്ടം കൈവരിക്കുമെന്ന് പ്രത്യാശിക്കുന്നതായും സുന്ദർ പിച്ചൈ പറഞ്ഞു. ടെക് ലോകത്തെ മുന്നേറ്റത്തിനായി ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ഗൂഗിൾ സിഇഒ പോസ്റ്റിൽ വ്യക്തമാക്കി.

ബൈഡൻ ഭരണ കാലത്ത് ഗൂഗിൾ അടക്കമുള്ള ടെക് കമ്പനികൾ നിരവധി രാഷ്ട്രീയ എതിർപ്പുകൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ ട്രംപിന്റെ തിരിച്ചുവരവ് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾക്ക് വൻ ശുഭപ്രതീക്ഷയാണ് നൽകുന്നത്. ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് സുന്ദർ പിച്ചൈയുടെ പോസ്റ്റിന് കൂൾ എന്ന് മറുപടി നൽകി. ട്രംപിന്റെ വലംകൈ ആയി അറിയപ്പെടുന്ന മസ്ക് 2024 ഇലക്ഷൻ ക്യാംപെയ്നിൽ ട്രംപിനായി കളത്തിലിറങ്ങിയിരുന്നു.

പിച്ചൈയ്ക്ക് പുറമേ ടെക് ലോകത്തെ നിരവധി പ്രമുഖരും ട്രംപിന് അഭിനന്ദനവുമായി എത്തി. ആപ്പിൾ സിഇഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തുടങ്ങിയ പ്രമുഖർ പ്രസിഡന്റ് പദത്തിലേക്ക് തിരിച്ചെത്തുന്ന ട്രംപിനെ അഭിനന്ദിച്ചു.

എന്നാൽ ട്രംപിന്റെ ഇമിഗ്രേഷൻ-ഡാറ്റ പ്രൈവസി നിലപാടുകൾ ടെക് ലോകത്തിന് എത്രത്തോളം ഗുണകരമാകും എന്ന് കണ്ടറിയണം. ഈ വർഷമാദ്യം ഗൂഗിളിനെ നിശിതമായി വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Google CEO Sundar Pichai congratulates Donald Trump on his projected 2024 win, calling it a “golden age of American innovation.” Alongside tech leaders like Elon Musk and Satya Nadella, Pichai highlights Google’s commitment to fostering innovation under Trump’s leadership.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version