റെക്കോർഡ് പണമിടപാട് നടന്നിട്ടും രാജ്യത്തെ എടിഎമ്മുകൾ ഒന്നൊന്നായി പൂട്ടി ബാങ്കുകൾ. യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റുകളുടെ വർധിച്ചു വരുന്ന ജനപ്രീതിയുടേയും ഡിജിറ്റൽ പരിവർത്തനത്തിന്റേയും ഭാഗമായാണ് ബാങ്കുകൾ എടിഎം സർവീസുകൾ നിർത്തലാക്കുന്നത്.
സൗജന്യ എടിഎം ഇടപാടുകൾ സംബന്ധിച്ച ആർബിഐ നിയമങ്ങൾ, ഇന്റർചേഞ്ച് ഫീസ്, ഇൻ്റർ ഓപ്പറബിലിറ്റി തുടങ്ങിയ കാര്യങ്ങളാണ് ബാങ്കുകളെ എടിഎമ്മിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ആർബിഐയുടെ കണക്ക് പ്രകാരം ഒരു വർഷത്തിനിടയിൽ രാജ്യത്ത് നാലായിരത്തോളം എടിഎമ്മുകളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. 2023ൽ 219000 എടിഎമ്മുകൾ ഉണ്ടായിരുന്നിടത്ത് 2024ലെ കണക്ക് പ്രകാരം 215000 എടിഎമ്മുകളായി ചുരുങ്ങി.
ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽ കറൻസി നോട്ടുകൾക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. 2022 സാമ്പത്തിക വർഷത്തെ കണക്കുകൾ അനുസരിച്ച് 89 ശതമാനം ഇടപാടുകളും നോട്ടുകൾ ഉപയോഗിച്ചു തന്നെയാണ് നടന്നത്. എന്നാൽ രാജ്യത്ത് ഇപ്പോഴും ഒരു ലക്ഷം ആളുകൾക്ക് പതിനഞ്ച് എടിഎം എന്ന നിലയിലാണ് എടിഎമ്മുകളുടെ എണ്ണം.
India’s banking sector is shifting towards digital transformation, reducing reliance on ATMs despite a rise in cash circulation. A decline in ATM numbers, especially off-site machines, highlights the growing adoption of digital payments like UPI, while cash remains integral to the economy.