ട്രംപിന്റെ തിരിച്ചുവരവ്, ബെസോസിന് നേട്ടം

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് എത്തിയതിനു പിന്നാലെ സമ്പത്തിൽ വൻ മുന്നേറ്റം നടത്തി ആമസോൺ സ്ഥാപകനും ട്രംപ് അനുകൂലിയുമായ ജെഫ് ബെസോസ്. രണ്ട് ദിവസം കൊണ്ട് 7 ബില്യൺ ഡോളർ വർധിച്ച ബെസോസിന്റെ ആസ്തി ഇപ്പോൾ 228 ബില്യൺ ഡോളറായി.

ട്രംപിന്റെ വരവോടെ ആമസോൺ സ്റ്റോക്കുകളിലുണ്ടായ വർധനവാണ് ബെസോസിന്റെ വമ്പൻ സാമ്പത്തിക വളർച്ചയ്ക്ക് കാരണമായത്. 926 മില്യൺ ഷെയറുകളാണ് ബെസോസിന് ആമസോണിലുള്ളത്. ഈ വർഷം 40 ശതമാനം വളർച്ചയാണ് ആമസോൺ സ്റ്റോക്കുകൾ നേടിയത്. 207 ഡോളർ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലാണ് ഇപ്പോൾ ആമസോൺ ഓഹരി എത്തി നിൽക്കുന്നത്.

ബെസോസും ട്രംപും തമ്മിൽ നല്ല സൗഹൃദത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പ്രതികൂല നിലപാടെടുത്ത വാഷിങ്ടൺ പോസ്റ്റ് പത്രത്തെ ആമസോൺ സ്ഥാപകൻ വിമർശിച്ചിരുന്നു. ട്രംപിന്റെ വിജയത്തെ എക്കാലത്തേയും മികച്ച രാഷ്ട്രീയ തിരിച്ചുവരവ് എന്നാണ് ബെസോസ് വിശേഷിപ്പിച്ചത്.

Jeff Bezos reaches a record $228 billion net worth, driven by Amazon’s strong stock performance. Discover how Amazon’s stock surge is boosting his wealth and the role of his political stance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version