ബ്രിട്ടീഷ് ലക്ഷ്വറി കാറുകളായ ജാഗ്വാർ ലാൻഡ് റോവർ ഇവി മോഡലുകൾ നിർമിക്കൊനൊരുങ്ങി തമിഴ്നാട്ടിലെ ടാറ്റ മോട്ടോർസ് നിർമാണശാല.
തമിഴ്നാട്ടിലെ റാണിപ്പെട്ട് പനപ്പാക്കത്ത് നിർമിക്കുന്ന 9000 കോടിയുടെ നവീന നിർമാണ ശാലയിലാണ് നിലവിലെ ടാറ്റാ വാഹനങ്ങൾക്കു പുറമേ ജാഗ്വാർ ഇവി മോഡലുകളും നിർമിക്കുക.

അയ്യായിരം പേർക്ക് തൊഴിൽ സാധ്യതയുമായി എത്തുന്ന പ്ലാന്റിനായി സെപ്റ്റംബറിലാണ് ടാറ്റ തമിഴ്നാട് സർക്കാരുമായി കരാർ ഒപ്പിട്ടത്. അടുത്തിടെ ജാഗ്വാർ കാറുകളുടെ നിർമാണം യുകെയിൽ നിർത്തിവെച്ചിരുന്നു. പൂർണമായും ഇവി മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി തീരുമാനം.

സാധാരണ വാഹനങ്ങളും ഇവി വാഹനങ്ങളും ഒരു പോലെ നിർമിക്കാവുന്ന പ്ലാൻ്റാണ് ടാറ്റ റാണിപ്പെട്ടിൽ ആരംഭിച്ചത്. 2032ഓടെ പ്ലാന്റ് ഇവി വാഹനങ്ങൾക്കായി സർവസജ്ജമാകും. എന്നാൽ അതിന് മുൻപ് തന്നെ സാധാരണ വാഹനങ്ങൾ നിർമിക്കാൻ പാകത്തിൽ പ്ലാൻ്റ് മാറ്റും.

നിലവിൽ രാജ്യത്തെ 35 ശതമാനം വാഹന നിർമാണം തമിഴ് നാട്ടിലാണ്. ഇതിനു പുറമേ ഇന്ത്യയിലെ 40 ശതമാനം വൈദ്യുത വാഹന ഉപഭോക്താക്കളും തമിഴ്നാട്ടിൽ നിന്നാണ്. ടാറ്റ മോട്ടോർസ്, ഹ്യൂണ്ടായ്, ഫോഡ്, നിസാൻ, വിൻഫാസ്റ്റ് തുടങ്ങിയ കമ്പനികൾ തമിഴ്നാടിന്റെ വിപണിയെ 1 ട്രില്യണിലേക്ക് നയിക്കാൻ ഒരുങ്ങുകയാണ്.

Tata Motors announces a Rs 9,000 crore greenfield plant in Tamil Nadu to manufacture ICEVs and EVs for global markets. The facility will enhance synergies with Jaguar Land Rover and focus on electrification by 2032.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version