യുഎസ് വൈസ്പ്രസിഡന്റ് കമലാ ഹാരിസിന്റെ ആസ്തി എട്ട് മില്യൺ ഡോളറെന്ന് റിപ്പോർട്ട്. ലോസ് ആഞ്ചലസിലെ ഇവരുടെ വസ്തുവിന്റെ വില കൂടിയതാണ് ആസ്തി വർധിക്കാൻ കാരണം. റിയൽ എസ്റ്റേറ്റിനും മറ്റ് നിക്ഷേപങ്ങൾക്കും പുറമേ വൈസ് പ്രസിഡന്റിനു ലഭിക്കുന്ന ശമ്പളമാണ് പ്രധാന വരുമാന സ്രോതസ്സ്. 2019ൽ ആറ് മില്യൺ ഡോളരായിരുന്നു കമലയുടെ ആസ്തി.
ലോസ് ആഞ്ചലസിനു പുറമേ സാൻ ഫ്രാൻസിസ്കോ, വാഷിങ്ടൺ എന്നിവിടങ്ങളിലും കമലയ്ക്കും ഭർത്താവിനും റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ട്. പണം, ബോണ്ട്, സ്റ്റോക്, പെൻഷൻ, ഇൻഡെക്സ് ഫണ്ട് രൂപങ്ങളിലാണ് കമലയുടെ മറ്റ് നിക്ഷേപങ്ങൾ. 2021ൽ വൈസ് പ്രസിഡന്റ് ആകുമ്പോൾ ഏഴ് മില്യൺ ആയിരുന്നു കമലയുടെ സമ്പാദ്യം. പിന്നീട് ലോസ് ഏഞ്ചലസിലെ വസ്തുവിലെ വൻ വിലവർധനവാണ് ഒരു വർഷത്തിനുള്ളിൽ ഒരു മില്യൺ ഡോളർ വർധനവിനു കാരണം.
235000 ഡോളർ ആണ് കമല ഹാരിസിന്റെ വാർഷിക വരുമാനം. ഇതിൽ 174000 ഡോളർ യുഎസ് സെനറ്റർ എന്ന നിലയിലും 159000 ഡോളർ കാലിഫോർണിയ അറ്റോർണി ജനറൽ എന്ന നിലയ്ക്കും ലഭിക്കുന്നതാണ്. ഇതിനു പുറമേ ട്രൂത്ത്സ് വി ഹോൾഡ് എന്ന് ഓർമക്കുറിപ്പിന് റൊയാലിറ്റി ഇനത്തിൽ 450000 ഡോളറും കമലയ്ക്ക് ലഭിച്ചു. ഇവ കൂടാതെ കുട്ടികൾക്ക് വേണ്ടി രചിച്ച പുസ്തകത്തിനും കമല ഹാരിസിന് റൊയാലിറ്റി ലഭിക്കുന്നുണ്ട്.
As of 2024, U.S. Vice President Kamala Harris and her husband Doug Emhoff’s net worth stands at $8 million, attributed to real estate investments, royalties from Harris’ book deals, and her Vice President salary.