ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി 2024 നൊബേൽ സമാധാന നൊബേൽ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടതായി നൊബേൽ പ്രൈസ് കമ്മിറ്റി അംഗമായ അസ്ലെ തോജെ സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

2023ൽ ഇന്ത്യ സന്ദർശനത്തിനെത്തിയ തോജെയുടെ നി‍രവധി വീഡിയോകൾ എഡിറ്റ് ചെയ്തതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ. ഇന്ത്യാ സന്ദർശന വേളയിൽ റഷ്യ ഉക്രെയിൻ യുദ്ധത്തെക്കുറിച്ചും സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിരുന്നു. ചില ദേശീയ മാധ്യമങ്ങൾ തുടർന്ന് മോഡിയെ സമാധാന നൊബേലിന് പരിഗണിക്കുന്നതായി ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ വാർത്ത കൊടുത്തിരുന്നു. എന്നാൽ തോജെ ഈ വാർത്ത നിഷേധിച്ച് ആ സമയത്ത് തന്നെ (2023 മാർച്ച്) രംഗത്തെത്തിയിരുന്നു. 2023ൽ ഇന്ത്യാ സന്ദർശന വേളയിൽ തോജെ നടത്തിയ ഇതേ പ്രസ്താവനകളാണ് ഇപ്പോൾ 2024 നൊബേലിലും മോഡിയെ പരിഗണിച്ചിരുന്നു എന്ന് അവകാശപ്പെട്ട് വീണ്ടും പ്രചരിക്കുന്നത്.

2024ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ജാപ്പനീസ് സംഘടനയായ നിഹോൺ ഹിഡാൻക്യോയ്ക്കാണ് ലഭിച്ചത്. ആണവായുധങ്ങളില്ലാത്ത ലോകം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളാണ് സംഘടനയ്ക്ക് അംഗീകാരം നൽകിയത്. ഹിരോഷിമ-നാഗസാക്കി അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സംഘടനയാണ് നിഹോൺ ഹിഡാൻക്യോ. 

Viral video claims that PM Modi was nominated for the 2024 Nobel Peace Prize. Channeliam’s fact-check reveals the truth behind this misinterpreted claim.

Share.
Leave A Reply

Exit mobile version