ഉപയോക്താക്കൾക്കായി ‘ഫുഡ് റെസ്‌ക്യൂ’ എന്ന പുതിയ ഫീച്ചറുമായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോ. ക്യാൻസൽ ചെയ്ത ഓർഡറുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് പുതിയ ഫീച്ചർ. ഭക്ഷണം പാഴാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയെത്തുന്ന ഫുഡ് റെസ്ക്യൂ ഉപയോക്താക്കൾക്കും റെസ്റ്റോറന്റുകൾക്കും ഡെലിവറി പങ്കാളികൾക്കും ഒരുപോലെ പ്രയോജനം ചെയ്യും.

സൊമാറ്റോയിൽ ഓർഡർ റദ്ദാക്കുന്നത് വലിയ അളവിൽ ഭക്ഷണം പാഴാകാൻ കാരണമാകുന്നുണ്ട്. കർശനമായ നയങ്ങളും നോ റീഫണ്ട് പോളിസിയും ഉണ്ടായിട്ടും 4 ലക്ഷത്തിലധികം ഓർഡറുകളാണ് സൊമാറ്റോയിൽ റദ്ദാക്കപ്പെടുന്നത്. റദ്ദ് ചെയ്ത ഓർഡറുകൾ സമീപ പരിധിയിലുള്ള ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം നൽകുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഇത്തരത്തിൽ ഓർഡറുകൾ കാൻസൽ ചെയ്യുമ്പോൾ അടുത്ത ഉപയോക്താക്കൾക്ക് മുന്നിൽ ഇത് പോപ്പ് അപ്പ് ആയി വരും. പാക്കേജിൽ യാതൊരു വിധത്തിലും കേടുപാടുകൾ സംഭവിക്കാതെ മിനിറ്റുകൾക്കുള്ളിൽ വാങ്ങാവുന്ന തരത്തിലാണ് ഫീച്ചർ പ്രവർത്തിക്കുക.

നിലവിൽ ഡെലിവറി പങ്കാളിയുടെ 3 കിലോമീറ്റർ ചുറ്റളവിലുള്ള ഉപഭോക്താക്കൾക്കാണ് റദ്ദാക്കിയ ഓർഡർ പോപ്പ് അപ്പ് കാണിക്കുക. ഓർഡർ ക്ലെയിം ചെയ്യാനുള്ള അവസരം ഏതാനും മിനിറ്റുകൾ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥ ഉപയോക്താവിന്റെ തൊട്ടടുത്തുള്ളവർക്ക് ഓർഡർ ക്ലെയിം ചെയ്യാൻ സാധിക്കില്ല. പുതിയ ഉപയോക്താവ് അടച്ച തുക യഥാർത്ഥ ഉപയോക്താവുമായും റെസ്റ്റോറന്റുമായും പങ്കിടുന്ന തരത്തിലാണ് ഫീച്ചർ പ്രവർത്തിക്കുക.

പെട്ടെന്ന് ഉപയോഗിക്കേണ്ട തരത്തിലുള്ള ഐസ്ക്രീം പോലുള്ളവ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടില്ല. 

Zomato has launched a “food rescue” feature to reduce food waste by offering cancelled orders at low prices to nearby customers. While this initiative promotes sustainability, Zomato is also under scrutiny from the CCI for alleged unfair business practices.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version