ആദ്യ എയര്‍ ടാക്‌സി സ്റ്റേഷൻ നിര്‍മാണം ആരംഭിച്ച് ദുബായ്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ ഏരിയല്‍ ടാക്‌സിയുടെ ‘വെര്‍ട്ടിപോര്‍ട്ട്’ വരുന്നത്. പ്രതിവര്‍ഷം 42000 ലാന്‍ഡിങ്ങുകളും 170000 യാത്രക്കാരേയും കൈകാര്യം ചെയ്യാവുന്ന ശേഷിയുമായാണ് വെർട്ടിപോർട്ടിന്റെ വരവ്.

ആദ്യഘട്ടത്തില്‍ ഡൗണ്‍ടൗണ്‍, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ വരിക. 2026ഓടെ എയർ ടാക്സി സേവനങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി. എയർ ടാക്സി സേവനത്തിന്റെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ദുബായിലെ പ്രധാന നാല് ലാൻഡിങ് സൈറ്റുകളും ഉൾപ്പെടും. നവീകരണം, സുരക്ഷ, സുസ്ഥിരത, മൊബിലിറ്റി എന്നിവയിൽ ദുബായിയുടെ ആഗോള ഭാവി രൂപപ്പെടുത്താൻ പ്രാപ്തമായതാണ് എയർ ടാക്സി പദ്ധതിയെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

വിപുലമായ ഏരിയല്‍ ടാക്‌സി സേവനം നല്‍കുന്ന ലോകത്തിലെതന്നെ ആദ്യ നഗരമായി ദുബായിയെ മാറ്റാനാണ് എയർ ടാക്സി പദ്ധതി ലക്ഷ്യമിടുന്നത്. ടേക്ഓഫ്, ലാന്‍ഡിംഗ് ഏരിയ, എയർ ടാക്സി ഇലക്ട്രിക് ചാര്‍ജിങ് സൗകര്യം, പ്രത്യേക പാസഞ്ചര്‍ ഏരിയ, സുരക്ഷാ നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എയർ ടാക്സി സ്റ്റേഷൻ. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പാം ജുമൈറയിലേക്കുള്ള യാത്രാ സമയം എയർ ടാക്സി എത്തുന്നതോടെ 10-12 മിനിറ്റായി ചുരുങ്ങും. റോഡ് മാർഗം പോകണമെങ്കിൽ ഇത് 45 മിനിറ്റാണ്. അതിനാൽ എയര്‍ ടാക്‌സി സര്‍വീസ് ദുബായ് നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിൽ വലിയ ഘടകമായി മാറും.

പൈലറ്റും യാത്രക്കാരും അടക്കം അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന എയർ ടാക്സിക്ക് മണിക്കൂറിൽ 321 കിലോമീറ്റർ വേഗത്തിൽ വരെ പറക്കാനാകും.

Dubai unveils its first air taxi station near Dubai International Airport, marking a new era in urban mobility. The project, set to launch in 2026, will cut travel times and position Dubai as a leader in aerial transport innovation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version