ഇന്ത്യൻ വ്യോമസേനയ്ക്കായി 114 മൾട്ടി റോൾ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള മെഗാ ഡിഫൻസ് ഡീലിന് ഒരുങ്ങുകയാണ് ഇന്ത്യ. യുഎസ്സിൽ ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്കൻ യുദ്ധവിമാനങ്ങൾക്കായി കരാർ നടക്കും എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. കരാർ യാഥാർത്ഥ്യമായാൽ ലോകത്തെ ശക്തരായ ആയുധ നിർമാതാക്കളായ യുഎസ്സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറായി അത് മാറും. അത് കൊണ്ട് തന്നെ ഇന്ത്യ-യുഎസ് പ്രതിരോധ കരാറിനെ പാകിസ്താനും ചൈനയും അടക്കമുള്ള ഇന്ത്യയുടെ അയൽരാജ്യങ്ങൾ ആശങ്കയോടെയാണ് കാണുന്നത്.

യുഎസ്സിനു പുറമേ റഷ്യ, ഫ്രാൻസ് തുടങ്ങി ചൈന വരെയുള്ള ആയുധനിർമാണത്തിൽ വമ്പൻമാരായ രാജ്യങ്ങളാണ് പ്രതിരോധ കരാർ ലഭിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. കരാർ നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും അന്തിമ കരാർ ഏത് രാജ്യവുമായാണ് എന്നതിൽ തീരുമാനമായിട്ടില്ല. അമേരിക്കയുടെ എഫ്21, എഫ്18 യുദ്ധവിമാനങ്ങളാണ് മെഗാ ഡിഫൻസ് ഡീലിൽ പ്രഥമ പരിഗണനയിലുള്ളത്. ഇതിന് പുറമേ റഷ്യയുടെ എസ് യു 35, മിഗ് 35 യുദ്ധവിമാനങ്ങൾ, ഫ്രാൻസിന്റെ റഫേൽ യുദ്ധവിമാനം, സ്വീഡന്റെ ഗ്രൈപൻ തുടങ്ങിയവയും ഇന്ത്യൻ വ്യോമസേനയ്ക്കായി വാങ്ങും എന്ന് കരുതുന്ന യുദ്ധവിമാനങ്ങളുടെ സാധ്യതാ പട്ടികയിലുണ്ട്. ഈയിടെ ഇന്ത്യൻ എയർ ഫോഴ്സ് തരംഗ് ശക്തിയിൽ ഈ യുദ്ധവിമാനങ്ങളെല്ലാം പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു.

2016ൽ ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഗവൺമെന്റ് ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിച്ചിരുന്നു. ഇതിനു പുറമേ ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള സൗഹൃദവും കരാർ യുഎസ്സിനു ലഭിക്കുമെന്നതിന്റെ അഭ്യൂഹം വർധിപ്പിക്കുന്നു. 

India’s $20 billion deal for 114 multi-role fighter jets has attracted global attention from major powers like the U.S., Russia, and France. This high-stakes deal underscores India’s growing defense ties with the U.S. and other key allies, enhancing its strategic role on the global stage.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version