ചേലക്കരയിലെ സംരംഭകങ്ങൾ

ചേലക്കര ഇപ്പോൾ വ്യവസായത്തിലും മുന്നേറുകയാണ്. നിറയെ സംരംഭകരുണ്ട് ചേലക്കരയിലും. ചേലക്കരയിൽ നിന്നും ഫ്രാൻസിലേക്ക് കോപ്പർ ബാറും  എർത്തിംഗ് കോംപൗണ്ടും കയറ്റുമതി ചെയ്യുന്നുണ്ട്.  റബ്ബർ ബാൻഡ് ഉണ്ടാക്കുന്ന കേരളത്തിലെ പ്രധാന വ്യവസായസ്ഥാപനമായ ജോഷ്വാ പോളിമേഴ്സ് ഇവിടെയുണ്ട്. പിന്നെ മികച്ച അച്ചാർ നിർമാണ യൂണിറ്റുകളും ചേലക്കരയിലുണ്ട്.

ചേലക്കരയിലെ സിഡ്കോ എസ്റ്റേറ്റിലെ എക്സൽ എർത്തിങ്ങാണ് ഐ എസ് ഐ അംഗീകാരമുള്ള ഇന്ത്യയിലെ ഏക കോപ്പർ ബോണ്ടണ്ട് എർത്ത് ഇലക്ട്രോഡ് നിർമ്മിക്കുന്നത്. എല്ലാമാസവും ഫ്രാൻസിലേക്ക്  അവരുടെ ബ്രാൻഡിൽ ഉൽപ്പന്നം കയറ്റുമതി ചെയ്യുന്നു.  സ്ഥാപന ഉടമയായ ഔഗിനും ഭാര്യയും  സർക്കാരിന്റെ മിഷൻ 1000 പദ്ധതിയിൽ   സ്ഥാപനം വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ്. നാട്ടിലുള്ളവരാണ് എല്ലാ തൊഴിലാളികളും. അതിൽ സ്ത്രീകളാണ് കൂടുതൽ. കെമിസ്റ്റുമാരും എഞ്ചിനിയർമാരും മലയാളികൾ തന്നെ.  

താമസം 200 സ്ക്വയർഫീറ്റ്  വീട്ടിലാണെങ്കിലും രണ്ടരകോടി നിക്ഷേപമുള്ള സ്ഥാപനത്തിന്റെ ഉടമയാണ് ലിജോയും കുടുംബവും.ചേലക്കരയിലെ ജോഷ്വാ പോളിമേഴ്സ് റബ്ബർ ബാൻഡ് ഉണ്ടാക്കുന്ന കേരളത്തിലെ പ്രധാന വ്യവസായസ്ഥാപനമാണ്.  ലാഭം വീണ്ടും നിക്ഷേപമാക്കി വ്യവസായം വിപുലപ്പെടുത്തുകയെന്നതാണ് അവരുടെ നയം. ആസിഡ് ഉപയോഗിക്കാത്തതുകൊണ്ട് നിറത്തിന് മങ്ങലില്ല ഒരു നിറവും ചേർക്കാത്ത സ്വഭാവിക റബ്ബർബാൻഡും ഇവിടെ ഉണ്ടാക്കുന്നുണ്ട്. കെ സിഫ്റ്റ് വഴി അനുമതികൾ ലഭ്യമാക്കി എളുപ്പത്തിൽ വ്യവസായം തുടങ്ങാൻ കഴിഞ്ഞ സന്തോഷത്തിലാണിവർ. എൺപതിലധികം സ്ത്രീതൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു. എല്ലാവരും ചുറ്റുവട്ടത്തുള്ളവർ.  ലിജോയും ഭാര്യയും ഒപ്പംതന്നെയുണ്ട്. വീടിനോട് ചേർന്നാണ് കമ്പനിയും. റബ്ബർ ബാൻഡിന് ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നല്ല ഡിമാന്റാണ്.


 
 ചേലക്കര ഗ്രാമത്തിൽ മൂന്ന് അച്ചാർ കമ്പനികളുണ്ട്- നരസു അച്ചാർ, കോമള അച്ചാർ, ന്യൂ കോമള അച്ചാർ. മൂന്നിന്റെയും ഉടമസ്ഥർ സഹോദരങ്ങൾ തന്നെ. അച്ഛന്റെ മരണത്തെത്തുടർന്ന് ബോംബെയിൽ നിന്ന് തിരിച്ചുവന്ന രാമകൃഷ്ണ അയ്യർ നരസു അച്ചാർ ആരംഭിച്ചു. അതിന്റെ വിജയത്തെത്തുടർന്ന് സഹോദരൻ സുന്ദരരാജൻ കോമള അച്ചാർ തുടങ്ങി.  സ്വാതന്ത്ര്യത്തിനുമുമ്പ് അച്ഛൻ ആരംഭിച്ചതാണ് കോമള കോഫി പൗഡർ. പിന്നെ ഒരു കോമള ഫ്ലവർമില്ലും ഉണ്ടായിരുന്നു. അങ്ങനെയാണ് കോമളയെന്ന പേര് വന്നത്.


 
കോമള അച്ചാറിന്റെ സ്റ്റാർ ബ്രാൻഡ് കണ്ണിമാങ്ങ അച്ചാർ തന്നെ. കണ്ണിമാങ്ങ ആവശ്യത്തിനു കിട്ടുന്നില്ല. അതുകൊണ്ട് നാരങ്ങ, വെളുത്തുള്ളി, നെല്ലിക്ക, വിവിധതരം കട്ട് മാങ്ങ, പച്ചക്കുരുമുളക്, മുളക്, വടുകപ്പുളി, നറുനണ്ടി വേര്, മിക്സഡ് വെജിറ്റബിൾ, സ്റ്റഫ്ഡ് മാങ്ങ തുടങ്ങി ഒരു ഡസനിലേറെ അച്ചാറുകൾ. പുളിയിഞ്ചിയും ചമ്മന്തിപ്പൊടികളും കൊണ്ടാട്ടങ്ങളുമുണ്ട്. അരിപപ്പടമാണ് മറ്റൊരു ഡിമാന്റുള്ള ഐറ്റം.  ഇഡ്ഡലി പാത്രത്തിലാണ് പപ്പടം വേവിച്ചെടുക്കുന്നത്.. അതുകഴിഞ്ഞ് ഉണക്കിയെടുക്കും. ഇവിടെയും സ്വാഭാവികമായി ഉപ്പിൽനിന്നുമുള്ള ജലാംശമാണ് അച്ചാറിൽ ഉപയോഗിക്കുന്നത്, അല്ലാതെ വെള്ളമൊന്നും ചേർക്കുന്നില്ല. ഇനി ദോശമാവ് ഉൽപ്പാദനത്തിലേക്ക് വികസിപ്പിക്കാനാണ്  പദ്ധതി. ഇതും ഒരു കുടുബ സംരംഭം തന്നെ.



കോമള അച്ചാറുകളിൽ പേരെടുത്തത്   മഹാണി എന്ന നറുനണ്ടി വേരിന്റെ അച്ചാറാണ്. എന്നു മാത്രമല്ല, നറുനണ്ടി സർബത്തും അവർ ഉല്പാദിപ്പിക്കുന്നുണ്ട്.  

നരസു അച്ചാറിന്റെ ഗോഡൗണിലെ കാഴ്ച  ഭീമൻ ബാരലുകൾ ആണ്. കണ്ണിമാങ്ങാ അച്ചാറിടുന്നത്ഈ ബാരലുകളിലാണ് . തേക്കിന്റെ കാതൽ മാത്രമാണ് ഇവയുണ്ടാക്കാനുള്ള പലകയ്ക്ക് ഉപയോഗിക്കുക. ഇരുമ്പ് പട്ടകൊണ്ടുള്ള വളയങ്ങൾ അവയെ ചേർത്തുവയ്ക്കും. ഇതുപോലെ 50 ബാരലുകൾ നിറയെ കണ്ണിമാങ്ങ ഉപ്പിലിട്ടതാണ്.  

എറണാകുളത്ത് ഇപ്പോഴും ഒറ്റപ്പെട്ട വിദഗ്ധ തൊഴിലാളികളുണ്ട്. മാങ്ങാ സീസൺ ആരംഭിക്കുന്നതുമുമ്പ് അവർ വരും. ബാരലുകളെല്ലാം വൃത്തിയാക്കും. വളയങ്ങളെല്ലാം വീണ്ടും ഉറപ്പിക്കും. പരമാവധി മാങ്ങ സീസണിൽ വാങ്ങി ജാറുകളിൽ പാതി നിറയ്ക്കും. പിന്നെ ഉപ്പിടും. മാങ്ങയിലെ വെള്ളം ഉപ്പുമായി കലർന്നുള്ള ഉപ്പുവെള്ളത്തിലാണ് പിന്നെ കണ്ണിമാങ്ങ അടുത്ത സീസൺ വരെ കിടക്കും. ആവശ്യാനുസരണം ജാറുകൾ തുറന്ന് അവയെടുത്ത് കണ്ണിമാങ്ങ അച്ചാറുണ്ടാക്കും.

ബാരലിന്റെ മധ്യഭാഗം വീതികൂടിയ കോൺവെക്സ് ആകൃതിമൂലം ഉപ്പുവെള്ളം എപ്പോഴും കണ്ണിമാങ്ങയ്ക്ക് മുകളിൽ നിൽക്കും. മരത്തിന്റെ ബാരലിനു പ്രത്യേക രൂചിയുണ്ടാകാം.

Discover how Chelakkara is emerging as a hub for industry and entrepreneurship, from copper bar exports to rubber bands and traditional pickles. Meet the local entrepreneurs, including Excel Earthing and Joshua Polymers, driving growth in this Kerala village.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version